രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഞായാറാഴ്ച സംഘടിപ്പിച്ച അടിയന്തര കൂടികാഴ്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്. നിലവില്‍ ഇന്ത്യയിലോ അതല്ലെങ്കില്‍ വിദേശത്തോ എന്തെങ്കിലും ചിത്രീകരണം നടക്കുന്നുവെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ അത് അവസാനിപ്പിച്ച് തിരിച്ചു വരണമെന്ന് നിര്‍മാതാക്കളോട് സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.
മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 31 വരെ പൊതുജന താല്‍പര്യാര്‍ഥം എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























