കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി; വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും കുറ്റപത്രത്തിൽ പറയുന്നു. മാത്രമല്ല ചുമത്തിയ വകുപ്പുകളും അത് പോലെ തുടരും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ വിടുതൽ ഹർജിയിൽ വാദം നടക്കുകയായിരുന്നു. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രഹസ്യ വാദമായിരുന്നു നടന്നത്.
സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. .ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് വാദിച്ചിരുന്നത്. കുറ്റപത്രം പരിശോധിച്ച കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തടസ്സ ഹർജി നല്‍കിയത്. കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നുമായിരുന്നു ഉയർത്തിയിരുന്ന ആവശ്യം. ഫ്രാങ്കോയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷനും കോടതിയെ സമീപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























