ബൈക്ക് പാലത്തിന്റെ കൈവരിയില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ബൈക്ക് പാലത്തിന്റെ കൈവരിയില്‍തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തുപറമ്പില്‍ പ്രകാശന്റെ മകന്‍ പ്രജിത്ത് (29) ആണ് മരിച്ചത്. അര്‍ധരാത്രി പന്ത്രണ്ടോടെ അത്താണി നാട്ടിന്‍പുറം റെയില്‍വേ ട്രാക്കിനു സമീപത്തെ പാലത്തില്‍ തട്ടിയാണ് അപകടം. സുഹൃത്തിനെ കൊണ്ടുവരാന്‍ പോയി തിരികെ വരികയായിരുന്നു യുവാവ്. പാലത്തിനോടു ചേര്‍ന്നുള്ള കൈവരിയില്‍ തട്ടി കാനയിലേക്ക് മറിയുകയായിരുന്നു. ബൈക്ക് കൈവരിയിലെ മാലിന്യകൂന്പാരത്തില്‍ കുടുങ്ങിപ്പോയെങ്കിലും പ്രജിത്ത് തെറിച്ച് വീണ് പാലത്തിന്റെ സ്ലാബില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പിന്നില്‍ മറ്റൊരു ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ കാനയിലേക്കിറങ്ങി തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് ബൈക്കിന്റെ ലൈറ്റിന്റെയും മൊബൈല്‍ ഫോണ്‍ ലൈറ്റിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ദൂരെ തെറിച്ച് വീണ് കിടന്നിരുന്ന പ്രജിത്തിനെ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറാണ് പ്രജിത്ത്. അമ്മ വനജ. സഹോദരങ്ങള്‍: പ്രജീല്‍, പ്രവീണ.
https://www.facebook.com/Malayalivartha

























