വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് വിധി.വാളയാര്‍ കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഇരകളുടെ അമ്മ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനൊപ്പമാണ് സര്‍ക്കാരും അപ്പീല്‍ നല്‍കിയത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ തെളിവ് നശിപ്പിക്കാനോ നാട് വിടാനോ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























