Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

പുറത്തിറങ്ങാവുന്ന സാഹചര്യമല്ല, മദ്യം ഓണ്‍ലൈന്‍ വഴി വേണമെന്ന് ഹര്‍ജി; ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്ക്കോയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യം; ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

20 MARCH 2020 05:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിനെതിരേ മലയാളി സമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി പടപൊരുതുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. എല്ലാ പരീക്ഷകളും മാറ്റിവച്ചു. ട്രെയിനും ബസും വിമാന സര്‍വീസും ഒക്കെ റദ്ദാക്കുന്നു. മതചടങ്ങുകളും ഉത്സവങ്ങളും ഉപേക്ഷിക്കുന്നു. കല്യാണം പോലുള്ള മുന്‍ൂട്ടി നിശ്ചയിച്ച സ്വകാര്യ പരിപാടികളും മറ്റും ജനബാഹുല്യം തീരെ കുറച്ചു സംഘടിപ്പിക്കപ്പെടുന്നു. ഇങ്ങനെ ഒരുവശത്ത് കാര്യക്ഷമമായി കൊറോണയ്‌ക്കെതിരേ പ്രതിരേധം തീര്‍ക്കുമ്പോള്‍ മുവശത്ത് ഏറെ ജനത്തിരക്കുള്ള കേരളത്തിലെ ബിവറേജസ് ഷോപ്പുകളും ബാറുകളും മാത്രം പൂട്ടിയിട്ടില്ല. കോറോണയെ ഒറ്റകെട്ടായി നേരിടേണ്ട സാഹചര്യമാണ് ഉള്ളതെങ്കിലും ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങളായ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റ്കളു തുറന്നിറിക്കുന്നതിലെ അനൗചിത്യം പ്രതിപക്ഷവും ചൂണ്ടിക്കാണിച്ചുകഴിഞ്ഞു.

അങ്ങിനെ, കേരളത്തില്‍ കോറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മദ്യം വീട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലും ഒരു ഹര്‍ജിയെത്തി. ആലുവ സ്വദേശി ജി. ജ്യോതിഷാണ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ദിനം പ്രതി മൂന്ന് മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ മദ്യം വാങ്ങാന്‍ ബീവറേജ് ഔട്ട്ലെറ്റില്‍ എത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടി. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്ക്കോയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനെിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഹര്‍ജിക്കാരനോട് കോടതി വലിയ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നായിരുന്നു ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ പ്രതികരണം. ഹരജി തള്ളിയ കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം എന്താണെന്ന്് പോലും ചിലര്‍ക്ക് മനസിലാവുന്നില്ലെന്നും അത് വേദനാ ജനകമാണെന്നും കോടതി വിലയിരുത്തി.

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ വലിയ ക്രമീകരണങ്ങളുമായി മുന്നോട്ട്് പോകുന്ന സര്‍ക്കാരിനെതിരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ ബീവറേജ് ഷോപ്പുകള്‍ അടച്ചിടില്ലെന്ന ഉറച്ച് നിലപാടിലാണ് സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ വരുന്നവരും ജീവനക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പക്ഷം. ഒരു മീറ്റര്‍ വിട്ടു നിന്ന് മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പുറമേ ജീവനക്കാരും മദ്യം വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കണമെന്നും വരുന്നവര്‍ക്കായി സാനിറ്ററൈസര്‍ വെക്കുന്നതടക്കമുള്ള നടപടികളും വെബ്ക്കോ സ്വീകരിക്കണമെന്നും കേര്‍ള സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പിന്നാലെ കണ്ണൂര്‍ തലശ്ശേരിയിലെ ബീവറേജ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ മദ്യം വാങ്ങുന്നവാന്‍ ഒരു മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന ആളുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ സ്്റ്റാന്റിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന രീതിയിലായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (7 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (28 minutes ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (48 minutes ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (7 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (7 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (8 hours ago)

Malayali Vartha Recommends