കൊവിഡ് 19; കൊച്ചിയിൽ അഞ്ച് പേർക്ക് രോഗം സ്ഥിതീകരിച്ചു; ജില്ലയിൽ കനത്ത ജാഗ്രത

കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ബ്രിട്ടീഷ് പൗരന് ഒപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് പുറത്തുവന്നു . കൊവിഡ് സ്ഥിതീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചിയില്‍ 24 സ്വകാര്യ ആശുപത്രികളിൽ 197 ഐസൊലേഷൻ ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ ബെഡുകൾ ഒഴിച്ചിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, കൊവിഡ് 19 ബാധിതരുടെ ഇന്നത്തെ ലോകത്താകമാനം രണ്ടുലക്ഷത്തിലധികം പേർക്ക് രോഗം ഇതുവരെ സ്ഥിതീകരിച്ചു. മരണം പതിനായിരം കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 223 ആയി ഉയർന്നു. ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. രാജ്യത്ത് സ്ഥിതിഗതികൾ ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി.ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിർദേശം നൽകി . ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
https://www.facebook.com/Malayalivartha

























