കനത്ത ചൂടില്‍ പെയ്ത അപ്രതീക്ഷിത മഴ ജനങ്ങള്‍ക്ക് ആശ്വാസമായി

സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ കനത്ത ചൂടില്‍ പെയ്ത അപ്രതീക്ഷിത മഴ ആശ്വാസമായി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മൂന്ന് സെന്റിമീറ്ററും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ ഒറു സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ താപനില കൂടുതലാണ് രേഖപ്പെടുത്തിയത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്, 39 ഡിഗ്രി സെല്‍ഷ്യസ്. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിന്റെ ആകെ താപനിലയില്‍ കാര്യമായ മാറ്റമില്ല. കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത്.മാര്‍ച്ച് 20 മുതല്‍ 24 വരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20,21,24 തീയതികളില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ട്.
https://www.facebook.com/Malayalivartha

























