കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവെച്ചു.... അനിശ്ചിത കാലത്തേക്ക് ദര്‍ശനം നിര്‍ത്തി വെക്കുന്നതായി അധികൃതര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ദര്‍ശനം നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. മുന്‍പ് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.
എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, പതിവ് പൂജകള്‍ സാധാരണപോലെ നടക്കും.
"
https://www.facebook.com/Malayalivartha

























