സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി... രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികള്‍, വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോടുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 37 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കാസര്‍കോട് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ രോഗിയുടെ അടുത്ത ബന്ധുക്കളാണ്.
രണ്ട് പേര്‍ ദുബായിയില്‍ നിന്നും വന്നവരാണ്. രണ്ട് പേരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ബ്രിട്ടീഷ് വിനോദസഞ്ചാരികളാണ്. പാലക്കാട് സ്വദേശി യു.കെയില്‍ നിന്നും വന്നതാണ്. ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്.
https://www.facebook.com/Malayalivartha

























