ജനത കര്‍ഫ്യു: തിരുവനന്തപുരത്ത് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ ; ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക്; ദുരന്തനിവാരണ നിയമപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കര്‍ഫ്യുവില്‍ സഹകരിക്കുമെന്ന് ഇന്നലെ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയില്‍ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, പൊതു പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവയില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ട് വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എവിടെയും ആള്‍ക്കൂട്ടമോ, ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം.
രോഗലക്ഷണമുള്ളവര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. വിദേശത്ത് നിന്നും നാട്ടില്‍ എത്തിയവര്‍ നിര്‍ദ്ദേശ പ്രകാരം നിരീക്ഷണത്തില്‍ തുടരണമെന്നും കളക്ടര്‍ അറിയിച്ചു. കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ നിയന്ത്രിക്കാനായിരുന്നു അധികൃതര്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഭക്തരെ പൂര്‍ണ്ണമായും വിലക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 225 പേർ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
അതിനിടെ കാസർക്കോടുളള രോഗി കാണിച്ചത് വിചിത്രസ്വഭാവമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇയാൾ നിരവധി വിവാഹചടങ്ങുകളിലും ഫുട്ബോൾ മത്സരങ്ങളിലുമൊക്കെ പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കലാണ് ദുഷ്ക്കരണം.
ജില്ലയിൽ കടകളുടെ പ്രവർത്തനം രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് മണിവരെയാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ നിയന്ത്രണം. ഗ്രൂപ്പ് ബി,സി.,ഡി വിഭാഗത്തിലെ സർക്കാർ ജീവനക്കാർ 31 വരെ ഒന്നിടവിട്ട ദിവസം ഓഫീസിലെത്തിയാൽ മതി. ആദ്യ ദിനം അവധി ലഭിക്കുന്നവർ അടുത്ത ദിവസം ജോലിക്കെത്തണമെന്നാണ് വ്യവസ്ഥ. അടുത്ത രണ്ട് ശനിയാഴ്ചകൾ എല്ലാ വിഭാഗങ്ങൾക്കും അവധിയായിരിക്കും.
എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകളടക്കം ഉപേക്ഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. സ്കൂൾ കോളേജ് അധ്യാപകർക്കും അവധിയായിരിക്കും. ഗുരുവായൂർ ക്ഷേത്രത്തിലടക്കം ഭക്തർക്ക് നിയന്ത്രണം ഉണ്ടാകും. വിവാഹം, ചോറൂണ്, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകില്ല.
ഉത്സവത്തിനായി 28 ന് നട തുറക്കുന്ന ശബരിമല ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. പമ്പയിൽ നടക്കുന്ന ആറാട്ടിലും ഭക്തർക്ക് പ്രവേശനമില്ല. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha

























