കൊറോണ സമയത്തെ ബിസിനസ്.... കേരളത്തില്‍ 37 പേര്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയവേ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍; വര്‍ക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ മത്സരത്തിന് തുടക്കമിട്ട് ജിയോയും

രാജ്യം വല്ലാത്തൊരു സാഹചര്യത്തിലേക്കാണ് പോകുന്നത്. കൊറോണ വൈറസ് ബാധിച്ച് ചിലയാളുകള്‍ മരിക്കുകയും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ കടുത്ത രാജ്യം നിയന്ത്രണത്തിലാണ്. കേരളത്തിലാകട്ടെ ഒറ്റ ദിവസം കൊണ്ട് 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 37 പേരാണ് കൊറോണ സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.
കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ക്രമീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക നിയന്ത്രണം. 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ വന്നാല്‍ മതിയാകും. അതാത് വകുപ്പ് മേധാവിമാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കണം. അതോടൊപ്പം വര്‍ക്ക് അറ്റ് ഹോം പല കമ്പനികളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഏറ്റവും അനുയോജ്യമായ പ്ലാന്‍ തേടി ജനങ്ങള്‍ അലയുകയാണ്. അത്തരക്കാരെ ലക്ഷ്യമിട്ട് ടെലികോം കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.
ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവുമാണ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചു.
11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി എന്നിങ്ങനെയാണ് ഡാറ്റ ലഭിക്കുക.
മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകളാണ് യഥാക്രമം ലഭിക്കുക.
അതായത് 11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിയേക്ക് സംസാര സമയവും ലഭിക്കും. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാകും ഉണ്ടാകുക.
21 രൂപ ചാര്‍ജ് ചെയ്താല്‍ 2 ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തെ ഇത് ഒരു ജി.ബിയായിരുന്നു. 200 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും ലഭിക്കും.
51 രൂപയുടെ പ്ലാന്‍ പ്രകാരം നേരത്തെ ലഭിച്ചിരുന്ന 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കും. 500 മിനുട്ടാനാണ് സംസാര സമയം.
101 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റ ലഭിക്കും. 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും.
വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചത്.
കാസര്‍ഗോഡ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയാകെ ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടയ്ക്കും. കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. ജില്ലയിലെ ക്ലബ്ബുകളും അടച്ചിടും. രോഗബാധിതനുമായി ഇടപഴകിയ രണ്ട് എം.എല്‍.എമാരും നിരീക്ഷണത്തിലാണ്. ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തത് വലിയ വിഷമമുണ്ടാകും. നിയന്ത്രണം പാലിക്കാത്താവര്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജനതാ കര്‍ഫ്യുവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും അന്ന് നിശ്ചലമാകും.
"
https://www.facebook.com/Malayalivartha

























