കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച അവധി വൈദ്യുതി ബോര്‍ഡിനും ബാധകം. വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനും ഫീല്‍ഡ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് നിര്‍ത്തിവെച്ചു.
മെയ് 31 വരെയാണ് മസ്റ്ററിങ് നടപടികള്‍ നിര്‍ത്തിയത്. മെയ് 31 വരെ മസ്റ്റര്‍ ചെയ്യാനുള്ളവര്‍ ജൂണ്‍ 30 ന് മുമ്പ് മസ്റ്റര്‍ ചെയ്താല്‍ മതി. ഈ കാലയളവില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ തടയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























