വെറുതേയല്ല മോദി... ഞായറാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യു ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരും; ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവില്‍ ഒറ്റക്കെട്ടായി രാജ്യം; ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും

കൊറോണയെ പ്രതിരോധിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാന്‍ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ടെറസിന് മുകളില്‍ കയറി കയ്യടിക്കുകയോ പാത്രം കൊട്ടുകയോ ചെയ്യണണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഞായറാഴ്ച ജനതാ കര്‍ഫ്യൂയും പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ വലിയ ട്രോളാണ് ഉണ്ടായത്. എന്നാല്‍ ആശയം എല്ലാ സംസ്ഥാനങ്ങളും ഏറ്റെടുത്തതോടെ ട്രോളര്‍മാര്‍ അന്തം വിട്ടു. എന്തിന് ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ പോലും പിന്തുണ അറിയിച്ചിട്ടുണ്ട്. അങ്ങനെ ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് എല്ലാം മറന്ന് ഇന്ത്യ ഒന്നായി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തുന്ന ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂ എല്ലാവരും ഏറ്റെടുത്തതോടെ രാജ്യം നിശ്ചലമാകാനാണ് സാധ്യത. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ജനങ്ങളാരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അത്രയേറെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിര്‍ത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്‌സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും കമ്‌ബോളങ്ങളും അടഞ്ഞു കിടക്കും.
3700ഓളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളൊന്നും ഓടില്ല. ഇന്ന് അര്‍ധ രാത്രി മുതല്‍ നാളെ രാത്രി പത്ത് മണി വരെ പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സര്‍വീസ് തടസപ്പെടില്ല.
കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച വീട്ടില്‍ കഴിയുന്നവര്‍ വീടും പരിസരവും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ കടകള്‍ തുറക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
അതേസമയം രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളെ, ലക്ഷ്യസ്ഥാനത്ത് എത്തി സര്‍വീസ് നിര്‍ത്താന്‍ അനുവദിക്കും. എന്നാല്‍ യാത്രക്കാരില്ലാത്ത പാസഞ്ചര്‍ തീവണ്ടികള്‍ ആവശ്യമെങ്കില്‍ പാതിവഴിയില്‍ റദ്ദാക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നി നഗരങ്ങളിലെ സബര്‍ബന്‍ തീവണ്ടികള്‍ പരിമിതമായ നിലയിലെ സര്‍വീസ് നടത്തുകയുളളൂ. അവശ്യ യാത്രകള്‍ നടത്തേണ്ടി വരുന്നവരെ മാത്രം മുന്നില്‍ക്കണ്ടാവും ഞായറാഴ്ച സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുക.
ട്രെയിനുകളിലെ കാറ്ററിങ് സര്‍വീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിട്ടുണ്ട്. ഫുഡ് പ്ലാസകള്‍, റിഫ്രഷ്‌മെന്റ് റൂമുകള്‍, ജന്‍ ആഹാര്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആര്‍സിടിസി വൃത്തങ്ങള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























