കാസര്‍കോട് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ ജില്ലാ ഭരണകൂടം അടപ്പിക്കുന്നു... നിര്‍ദേശം പാലിക്കാതെ തുറന്ന കടകള്‍ക്കെതിരെ കേസെടുത്തു

സമൂഹവ്യാപനം നടന്നതായി ആശങ്കപ്പെടുന്ന ജില്ലയില്‍ കര്‍ശന പരിശോധനകള്‍. സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ ജില്ലാ ഭരണകൂടം അടപ്പിക്കുന്നു. കളക്ടര്‍ നേരിട്ടെത്തിയാണ് കടകള്‍ അടപ്പിച്ചത്. നിര്‍ദേശം പാലിക്കാതെ തുറന്ന കടകള്‍ക്കെതിരെ കേസെടുത്തു. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറന്നുപ്രവര്‍ത്തിപ്പാക്കാവു എന്നായിരുന്നു നിര്‍ദേശം. വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല കര്‍ശന നിയന്ത്രണത്തിന്‍ കീഴിലായത്.
നിര്‍ദേശങ്ങള്‍ ലംഘി ക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കാസര്‍ ഗോഡ് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല.
പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുട ങ്ങിയവയില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ല വിട്ടുപോകരുത്. കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യ ത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം. ഈ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം സെക്ഷന്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും. 21ന് വെളുപ്പിന് 12 മണിമുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്.
https://www.facebook.com/Malayalivartha

























