ഇനി ചിരിക്കാം... ഇന്ത്യയെ കരയിപ്പിച്ച നിര്‍ഭയുടെ നീതിക്കായി അവസാനം വരെ പോരാടിയ സീമ കുശ്വാഹയ്ക്ക് രാജ്യത്തിന്റെ സ്‌നേഹാദരങ്ങള്‍

ഇന്ത്യയെ ഇത്രയധികം വേദനിപ്പിച്ച മറ്റൊരു പെണ്‍കുട്ടിയില്ല. അതാണ് നിര്‍ഭയ. നിര്‍ഭയുടെ ജീവനായി ഒരു പോലെ പ്രാര്‍ത്ഥിച്ച ദിനങ്ങള്‍. അവള്‍ ലോകത്തോട് വിട പറയുമ്പോള്‍ പിന്നെ നിര്‍ഭയയുടെ നീതിക്കായുള്ള പ്രാര്‍ത്ഥനയായിരുന്നു. ആ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരുന്ന ഏറ്റവും സുപ്രധാനമായ ഒരു ദിവസമായിരുന്നു ഇന്നലെ. പുലര്‍ച്ച അഞ്ചരയ്ക്ക് തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസിലെ കൊടുംകുറ്റവാളികളായ നാലു പേരും തൂക്കുശിക്ഷയ്ക്ക് വിധേയരായി. ഏഴു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഒപ്പം ആ അമ്മയുടെ കൈ ചേര്‍ത്തുപിടിച്ചുകൊണ്ട് അഡ്വക്കറ്റ് സീമ കുശ്വാഹയും. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ ഒരിക്കല്‍ പോലും പതറാതെ നിര്‍ഭയയ്ക്ക് വേണ്ടി പോരാടിയ സീമ രാജ്യത്തിന്റെ മുഴുവന്‍ കയ്യടിയും ഏറ്റുവാങ്ങുകയാണ്.
2012 ഡിസംബര്‍ 16, രാത്രി 10. 20 നാണ് രാജ്യത്തെ നടുക്കിയ ക്രൂരത അരങ്ങേറുന്നത്. സൗത്ത് ഡല്‍ഹിയിലെ സാകേതിലുള്ള സിലക്ട് സിറ്റി വോക്ക് മാളിലെ തിയറ്ററില്‍നിന്ന് 'ലൈഫ് ഓഫ് പൈ' എന്ന സിനിമ കണ്ടിറങ്ങിയതായിരുന്നു നിര്‍ഭയയും സുഹൃത്തും. മുനീര്‍ക്കയിലെ ബസ് സ്‌റ്റോപ്പില്‍ നിന്നും ഇരുവരും ബസ് കയറി. െ്രെഡവര്‍ രാംസിങ്, സഹോദരന്‍ മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരും പ്രായപൂര്‍ത്തിയെത്താത്ത ഒരാളുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
പിന്നീട് നടന്ന കാര്യങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കും. അതിക്രൂരമായി അവര്‍ അവളെ പിച്ചിച്ചീന്തി. ഒടുവില്‍ ജീവന്‍ മാത്രം ബാക്കിയാക്കി അവളെയും സുഹൃത്തിനെയും വഴിയില്‍ വലിച്ചെറിഞ്ഞ് അവര്‍ കടന്നുകളഞ്ഞു. പിറ്റേന്ന് രാജ്യം ഉണര്‍ന്നത് ഈ കൊടും ക്രൂരതയുടെ വാര്‍ത്ത അറിഞ്ഞു കൊണ്ടാണ്. പിന്നീട് കുറച്ചുനാള്‍ കൂടി ആശുപത്രികളില്‍ അവള്‍ നരകിച്ച് ജീവിച്ചു. ഒടുവില്‍ ഒരിറ്റ് വെള്ളം പോലും ഇറക്കാനാകാതെ എന്നന്നേക്കുമായി അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.
ഏഴു വര്‍ഷം, നിയമ പോരാട്ടത്തിന്റെ വഴികള്‍. അതിനിടെ മുഖ്യപ്രതി െ്രെഡവര്‍ രാംസിങ് 2013 മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി 2013 സെപ്റ്റംബര്‍ 13 ന് വിധിച്ചു. പോരാട്ടത്തിന്റെ പാതയില്‍ പ്രിയമകളെ നഷ്ടപ്പെട്ട അമ്മയ്‌ക്കൊപ്പം അവരുടെ മകളായി തന്നെ ചേര്‍ന്നുനില്‍ക്കാന്‍ അഡ്വക്കറ്റ് സീമയ്ക്ക് കഴിഞ്ഞു. നീണ്ട നിയമപോരാട്ടത്തില്‍ ഒരു തവണപോലും പിന്നോട്ടുപോകാന്‍ സീമ തയാറായിരുന്നില്ല. വിധിയ്ക്ക് ശേഷം ശിക്ഷ നടപ്പാക്കുന്നത് വരെയും അവര്‍ കോടതി കയറിയിറങ്ങി.
പ്രതികള്‍ക്ക് വേണ്ടി ഹാജരായ എ പി സിങ്ങിന്റെ വാദങ്ങള്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോയപ്പോഴും സമചിത്തതയോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ സീമ ശ്രമിച്ചു. സുപ്രീംകോടതി ജഡ്ജിമാരും രാഷ്ട്രപതിയും ദൈവങ്ങളല്ലെന്നും ആര്‍ക്കും തെറ്റുകള്‍ പറ്റുമെന്നും പ്രതികള്‍ക്ക് വേണ്ടി എ പി സിങ് വാദിച്ചപ്പോള്‍, വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നമ്മള്‍ അടുക്കുകയാണെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള ഇളവുകളും ഇനി ലഭിക്കില്ലെന്നും സീമ കോടതിയില്‍ തറപ്പിച്ചു പറഞ്ഞു.
പ്രതികള്‍ തൂക്കുശിക്ഷ ഏറ്റുവാങ്ങിയമ്പോള്‍ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങുകയാണ് സീമ. ഉത്തര്‍പ്രദേശ് ഇറ്റാവ സ്വദേശിയാണ് സീമ. 2014 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സീമ അറിയപ്പെടുന്ന അഭിഭാഷകയാണ്. ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലാണ്.
"
https://www.facebook.com/Malayalivartha

























