കോവിഡ്-19 ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച അവധി ഉള്‍പ്പെടെ, സര്‍ക്കാര്‍ ഓഫീസുകളുടെ ജോലിസമയത്തില്‍ രണ്ടാഴ്ചത്തേക്കു പ്രത്യേക ക്രമീകരണം

കോവിഡ്-19 ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച അവധി ഉള്‍പ്പെടെ, സര്‍ക്കാര്‍ ഓഫീസുകളുടെ ജോലിസമയത്തില്‍ രണ്ടാഴ്ചത്തേക്കു പ്രത്യേക ക്രമീകരണം. ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ ഓഫീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കു ഹാജരായാല്‍ മതി. (ഒരുദിവസം 50% ജീവനക്കാര്‍). സ്‌കൂള്‍, കോളജ് അധ്യാപകര്‍ ഹാജരാകേണ്ടതില്ല.
ജോലിക്കു ഹാജരാകാത്ത ദിവസങ്ങളില്‍ ടെലിഫോണിലോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടണം. മേധാവി ആവശ്യപ്പെട്ടാല്‍ ഓഫീസില്‍ ഹാജരാകണം.വരാത്തവര്‍ക്കു വീടുകളിലിരുന്നു ജോലി ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണം.
https://www.facebook.com/Malayalivartha

























