വേണം ജാഗ്രത; ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാവിധ പ്രതിരോധന പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അതോടൊപ്പം തന്നെ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യം നിലനിൽക്കെ ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സമ്ബര്‍ക്ക വിലക്ക് ലംഘിച്ചതിന് നിലമ്ബൂര്‍ മമ്ബാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 16ന് ബഹ്‌റൈനില്‍നിന്നു നാട്ടിലെത്തിയ ഇവരോടു 14 ദിവസം വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് ഇന്നലെ യുവതി കോഴിക്കോട്ടെ ബാലുശ്ശേരിയിലേക്കു യാത്ര ചെയ്യുകയായിരുന്നു. കുടുംബാംഗത്തിനൊപ്പം സ്വകാര്യ വാഹനത്തില്‍ ഇവര്‍ യാത്ര തിരിച്ചതോടെ വിവരം നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നിലമ്ബൂര്‍ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഇവരെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. അതിനിടെ കരുവാരകുണ്ടില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് വീടുകളിലെത്തി ആളുകളെ താക്കീത് ചെയ്തു.
അടുത്തിടെ വിദേശത്തു നിന്നെത്തിയ 156 പേരാണു പ്രദേശത്തു നിരീക്ഷണത്തിലുളളത്. ഇവര്‍ പുറത്തിറങ്ങുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി മുന്നറിയിപ്പ് നല്‍കിയത്. കോവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 1888, 269, 270 വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 63 പേര്‍. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.
ഇതുവരെ കൊറോണ ബാധിച്ച് നാല് പേർ മരിച്ചു. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്.
ലോകത്ത് കൊറോണ മൂലമുള്ള മരണം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ പോസീറ്റീവ് കേസുകളൊന്നുമില്ല. എന്നാല്‍ ഇറ്റലിയില്‍ കാര്യങ്ങള്‍ ദുഷ്‌കരമാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
https://www.facebook.com/Malayalivartha

























