ഒളിവിൽ പോയ പ്രതി ഐസൊലേഷൻ സെല്ലിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് കൊവിഡ് 19 വൈറസ് രാാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ; പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്തോടെയാണ് തടവുപുള്ളികൾ പരിഭ്രാന്തർ

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാവിധ പ്രതിരോധന പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ്. അതോടൊപ്പം തന്നെ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതിനകം തന്നെ 40 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ. പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്തോടെയാണ് തടവുപുള്ളികൾ പരിഭ്രാന്തരായത്. കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ഇയാളെ പനിയെ തുടർന്ന് ജയിലിൽ നിരീക്ഷണത്തിലേക്ക് മാറ്റി. കൊവിഡ് 19 വൈറസ് രാാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. പനിയോടെ നാട്ടിൽ തിരിച്ചെത്തിയ ഇയാളെ ഇന്നലെ പിടികൂടി ജയിലിലെ മറ്റു തടവുകാർക്കൊപ്പം താമസിപ്പിച്ചത് കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സഹതടവുകാർ ബഹളം വച്ചതോടെയാണ് ഇയാളെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയത്. എന്നാൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. ജയിൽ ഡിജിപിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും സൂപ്രണ്ട്. പനിയാണെന്ന് മനസിലാക്കിയ ഉടനെ തന്നെ ഇയാളെ പ്രത്യേകം നിരീക്ഷണ സെല്ലിലേക്ക് മാറ്റിയെന്നാണ് വിശദീകരണം.
മഹാരാഷ്ട്രയിലെ സൊലാപൂരിലാണിയാൾ പോയത്.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതയും പ്രതിരോധനടപടികളുമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളിൽ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സർക്കാർ. ജയിലിലെ തിരക്ക് കുറയ്ക്കാൻ 5000 ജയിൽ പുള്ളികളെ പുറത്തിറക്കിയേക്കും.
രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 63 പേര്‍. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇതുവരെ കൊറോണ ബാധിച്ച് നാല് പേർ മരിച്ചു. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്.
ലോകത്ത് കൊറോണ മൂലമുള്ള മരണം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ പോസീറ്റീവ് കേസുകളൊന്നുമില്ല. എന്നാല്‍ ഇറ്റലിയില്‍ കാര്യങ്ങള്‍ ദുഷ്‌കരമാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
https://www.facebook.com/Malayalivartha

























