സ്വയം വരുത്തി വച്ച വിന; ആയിരം വട്ടം പറഞ്ഞതല്ലേ...; പ്രാദേശിക ചാനലിലൂടേയും മറ്റും എത്രപറഞ്ഞിട്ടും അനുസരിക്കാത്തവരാണ് കാസര്‍കോടിനെ പ്രതിസന്ധിയിലാക്കുന്നത്; കാസര്‍ഗോഡ് സംഭവിച്ചത് ഇതാണ്; പൊട്ടിക്കരഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവര്‍ പുറത്തിറങ്ങി നടന്നതാണ് കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ പേരിലേക്ക് കൊവീഡ് ബാധ പടരാന്‍ കാരണമായത്. കാസര്‍കോട് അതീവ ഗുരുതര സാഹചര്യമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇതിനോടകം പത്തിലധികം കേസുകളാണ് ജില്ലാ ഭരണകൂടത്തിന് എടുക്കേണ്ടി വന്നത്. ഇതില്‍ നിന്നു തന്നെ രോഗം പടരാതിരാക്കാന്‍ സര്‍ക്കാരും അധികൃതരും എത്ര ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തം.
അതിനിടെ, ഫേസ്ബുക്ക് ലൈവില്‍ കാസര്‍ഗോട്ടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ണീരോടെ ഈ പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കോവിഡ് 19ല്‍ കാസര്‍കോട് അനുഭവിക്കുന്ന പ്രതിസന്ധിയാണ് മാധ്യമ പ്രവര്‍ത്തകന്‍ അക്കമിട്ട് നിരത്തുന്നത്. സ്വയം വരുത്തി വച്ച വിനയായാണ് ഇതിനെ മാധ്യമ പ്രവര്‍ത്തകന്‍ വിലയിരുത്തുന്നത്. പ്രാദേശിക ചാനലിലൂടേയും മറ്റും എത്രപറഞ്ഞിട്ടും അനുസരിക്കാത്തവരാണ് കാസര്‍കോടിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് കുറ്റപ്പെടുത്തുകായണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. വികാരത്തോടെ ശബ്ദമുയര്‍ത്തി അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് കാസര്‍കോടിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനുള്ള സിമ്പിള്‍ മാര്‍ഗ്ഗമാണ്-എല്ലാവരും വീട്ടില്‍ ഇരിക്കുക. ഇനി എടുക്കേണ്ട മുന്‍കരുതലും അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
https://www.facebook.com/Malayalivartha

























