തിരുവനന്തപുരത്ത് വന്‍ ജാഗ്രത; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം ..., നിയമം ലംഘിക്കുന്നവർക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ!!

കോവിഡ് 19 കേരളത്തിലും പരക്കുന്ന സാഹചര്യത്തിൽ കനത്ത മുൻ കരുതലെടുക്കാൻ തിരുവനന്തപുരം കളക്ടർ ഉത്തരവായി ..ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നീ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് നിയമം ഉണ്ട്
ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസിനെ കലക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
.
https://www.facebook.com/Malayalivartha

























