നിപ്പയ്ക്കും പ്രളയത്തിനും പിന്നാലെ കൊവിഡും വില്ലനായി ; മൂന്ന് തവണ മുടങ്ങിയെങ്കിലും ഇവർ കാത്തിരിക്കുന്നു ഒന്നാകാൻ

ജീവിതത്തതിലെ ഏറ്റവും മനോഹരമായ വിവാഹ മുഹൂർത്തം.. ആ ധന്യ മുഹൂർത്തതിനായി കാത്തിരിക്കുന്നവർ നിരവധിയാണ്. എങ്കിലും നാടിന്റെ നന്മയ്ക്കായി വിവാഹം മാറ്റി വയ്ക്കാനും മനസ്സ് കാണിക്കുകയാണ് പലരും. എന്നാൽ പ്രേമിനും സാന്ദ്രയ്ക്കും പറയാനുള്ളത് വേറിട്ടൊരു കഥയാണ്. കൊറോണ മാത്രമല്ല ഇവരുടെ ഒന്നിക്കലിന് തടസ്സം സൃഷ്ട്ടിച്ചത്. നിപ്പയും പ്രളയവും വഴി മുടക്കിയ പ്രണയ കഥ ... പ്രകൃതി ദുരന്തം കാരണം ഒന്നിലേറെ തവണ മാറ്റി വയ്ക്കേണ്ടി വന്ന വിവാഹം. ..കേരളത്തിൽ അടിക്കടി എത്തിയ മൂന്ന് ദുരന്തങ്ങളാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിനും സാന്ദ്രക്കും കല്യാണത്തിന് തടസ്സമായത്. ആദ്യം നിപയും പിന്നീട് പ്രളയവും മുടക്കിയ വിവാഹത്തിന് ഇത്തവണ വില്ലനായത് കോവിഡും.
ഇവയെല്ലാം കാരണം മാറ്റിവച്ചുകൊണ്ടിരിക്കുകയാണ് കോഴിക്കോട്ടുള്ള ഈ വിവാഹം . എരഞ്ഞിപ്പാലം അരിയില്‍ പ്രേം ചന്ദ്രന്റയും (26) എ.വി.സാന്ദ്ര സന്തോഷിന്റെയും (23) വിവാഹം. പ്രണയം തുടങ്ങിയിട്ട് കുറേ കാലമായി. ഇവരുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവയ്ക്കുകയാണ് വിവാഹം . ഇതു മൂന്നാം തവണയാണ് ഇവരുടെ വിവാഹം മാറ്റുന്നത്. അയല്‍വാസികളായ പ്രേമും സാന്ദ്രയും കുട്ടിക്കാലംതൊട്ട് പരസ്പരം അറിയുന്നവരാണ്. ഇരുവരുടെയും വിവാഹം നടത്താന്‍ രണ്ടുവര്‍ഷം മുന്‍പ് വീട്ടുകാര്‍ തീരുമാനിച്ചു. എന്നാൽ പ്രകൃതി തടസ്സമായി . 2018 മേയ് 20ന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത് . അപ്പോഴായിരുന്നു മേയ് 2ന് കോഴിക്കോട്ട് നിപ വന്നത് . മേയ് 16 എത്തിതോടെ ഭയം കാരണം ആരും പുറത്തിറങ്ങാത്ത അവസ്ഥ . ഇതോടെ കല്യാണം മാറ്റിവയ്‌ക്കേണ്ട ഗതിയായി . തുടര്‍ന്നു പ്രേമിന്റെ ബന്ധു മരിച്ചതോടെ ഒരു വര്‍ഷം കല്യാണം നടത്താന്‍ കഴിയാത്ത സ്ഥിതിയും .
എന്നാൽ അടുത്ത തീരുമാനം 2019ല്‍ ഓണക്കാലത്ത് കല്യാണം നടത്താമെന്നായിരുന്നു . പക്ഷേ ആ മുഹൂര്‍ത്തവും പ്രളയം തട്ടിമാറ്റി . ഒക്‌ടോബര്‍ വരെ പ്രളയദുരിതം നീണ്ടതോടെ കല്യാണവും നീട്ടി വയ്ക്കുന്ന അവസ്ഥയായിരുന്നു . തുടര്‍ന്നായിരുന്നു 2020 മാര്‍ച്ച് 20, 21 തീയതികളിലായി കല്യാണച്ചടങ്ങുകള്‍ നടത്താന്‍ തീരുമാമെടുത്തത്. എന്നാല്‍ കോവിഡിന്റെ രൂപത്തില്‍ തടസ്സം എത്തുകയായിരുന്നു. അതോടെ വിവാഹത്തീയതി നീട്ടുകയും ചെയ്തു. പ്രണയ സാഫല്യത്തിനുള്ള ഇവരുടെ കാത്തിരിപ്പ് ആശങ്കകളുടെ മൂന്ന് ഋതുക്കള്‍ പിന്നിടുകയും ചെയ്തു . ഞായറാഴ്ച കല്യാണത്തിനായി എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. വിവാഹത്തിനും റിസപ്ഷനുമായി രണ്ടായിരം പേരെയും ക്ഷണിക്കുകയും ചെയ്തു . സാന്ദ്രയുടെ കുടുംബത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന ആദ്യവിവാഹമാണിത്. അതുകൊണ്ടുതന്നെ പങ്കെടുക്കണമെന്ന് എല്ലാ കുടുംബക്കാര്‍ക്കും നല്ലവണ്ണം ആഗ്രഹമുണ്ട്. കൊവിഡ് മൂലം ആളുകൂടുന്നതിന് നിരോധനം വന്നതോടെ ബന്ധുക്കള്‍ ചേര്‍ന്ന് കല്യാണം വീണ്ടും മാറ്റിവയ്ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു . എന്തായാലും സെപ്റ്റംബറില്‍ കല്യാണം നടത്താനുള്ള തീരുമാനത്തിലാണ് ഏവരും ഇപ്പോൾ ഉള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണ ങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുകയാണ്. കനത്ത ജാഗ്രത തുടർന്നതിനിടയിൽ തന്നെ പൊതു ചടങ്ങുകൾ മാറ്റി വയ്ക്കാനും എല്ലാവരും തയ്യാറാകുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























