കൊവിഡ് 19; കർശന നടപടികളുമായി ഇടുക്കി ജില്ല ഭരണകൂടം; നിയമം ലംഘിച്ച് ക്ഷേത്രത്തിലെ പൂജക്കായി ആൾക്കൂട്ടമെത്തിയതിനെ തുടർന്ന് ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീസ് ഓഫീസറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

കൊവിഡ് പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളിൽ നിന്ന് പരമാവധി ആളുകളെ മാറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് കളക്ടറുടെ ഉത്തരവിൽ പറയുന്നത് . മതപരമായ ചടങ്ങുകൾ, ഉത്സവങ്ങൾ, പെരുനാളുകൾ, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളിൽ പരമാവധി 10 പേരിൽ കൂടുതൽ പങ്കെടുക്കരുത് എന്നാണ് നിർദേശം.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ 10 മുതൽ വൈകീട്ട് ആറ് വരെയാക്കി ചുരുക്കി . ഇത് സംബന്ധിച്ച് വ്യാപാരികൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകി. വിനോദ സഞ്ചാര മേഖലയിലടക്കം കര്‍ശന സുരക്ഷയും ജാഗ്രതയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തിൽ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് ആൾക്കൂട്ടമെത്തിയത് വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുകയാണ് . ക്ഷേത്രം അഡ്മിനിസ്ട്രേറ്റീസ് ഓഫീസർ എം രവികുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രവികുമാർ. വിലക്ക് ലംഘിച്ച് നൂറിലധികം പേരാണ് വള്ളിയങ്കാവ് ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുക്കാൻ എത്തിയത്.
https://www.facebook.com/Malayalivartha

























