കാര്‍ സര്‍വീസ് സെന്ററിലെ സംഘര്‍ഷം: പ്രതികളെ മോചിപ്പിക്കാന്‍ സ്റ്റേഷനില്‍ കയറി സിഐയെ മര്‍ദിച്ചു

അടൂരിനടുത്ത് കാര്‍ സര്‍വീസ് സെന്ററിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത രണ്ടു പേരെ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു പോകാന്‍ വന്നവരില്‍ ചിലര്‍ സിഐയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് സി ഐ-യെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ സിഐയ്ക്കും പാറാവുകാരനായ സിപിഒയ്ക്കും മര്‍ദനമേറ്റു.
അടൂര്‍ കണ്ണങ്കോട് ഹാഷിം മന്‍സില്‍ ഹാഷിം (25), ഹാഷിക് (21) എന്നിവരെ സിഐ യു. ബിജു, സിപിഒ വൈ. ജയന്‍ എന്നിവരെ മര്‍ദിച്ച കേസില്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
കാര്‍ ശരിയായ രീതിയില്‍ സര്‍വീസ് ചെയ്തില്ലെന്നു പറഞ്ഞ് മിത്രപുരത്തുള്ള കാര്‍ സര്‍വീസ് സെന്ററില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിവരമറിഞ്ഞ് സര്‍വീസ് സെന്ററില്‍ സിഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അടിപിടി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഉള്ളന്നൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍ (27), ഉള്ളന്നൂര്‍ പടിഞ്ഞാറെ കാലായില്‍ രഞ്ജിത് (33), കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരായ പത്തനാപുരം മാങ്കോട് ഷഹന്‍ഷാ വീട്ടില്‍ ഹക്കീം ഷാ(32), മിത്രപുരം ചരുവിള പുത്തന്‍വീട്ടില്‍ ഗോപകുമാര്‍(34) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ അരുണിനെയും രഞ്ജിത്തിനെയും കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ സ്റ്റേഷനില്‍ തടിച്ചു കൂടി.
ഇതു ചോദ്യം ചെയ്തപ്പോഴാണ് ഹാഷിം സിഐയുമായി തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നും ഇതു തടയാന്‍ ചെന്ന പാറാവുകാരനായ സിപിഒയെയും മര്‍ദിക്കുകയായിരുന്നുവെന്നു ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ് പറഞ്ഞു. ഇവര്‍ രണ്ടു പേരും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതികളും ആശുപത്രിയില്‍ ചികിത്സ തേടി. സ്റ്റേഷനില്‍ സിഐയെയും പാറാവുകാരനെയും ആക്രമിച്ചതിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു പറയുന്നുണ്ടെങ്കിലും സംഭവവുമായി ഡിവൈഎഫ്‌ഐയ്ക്ക് ബന്ധവുമില്ലെന്നു നേതൃത്വം പറയുന്നു.
https://www.facebook.com/Malayalivartha

























