സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവം..കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസ്

കണ്ണൂരില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്സവം നടത്തിയതിന് കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉല്‍സവ കമ്മിറ്റിക്കെതിരെ കേസ് എടുത്തു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടത്തിയ ചടങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ടെന്നാണ് വിവരം
ക്ഷേത്ര ഭാരവാഹികൾ അടക്കം 80 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉത്സവങ്ങളെല്ലാം ചടങ്ങുകൾ മാത്രമായി ചുരുക്കണമെന്ന് സർക്കാർ നിർദേശം കാറ്റിൽ പറത്തിയാണ് ഉത്സവത്തിൽ ആൾക്കാർ പങ്കെടുത്തത്
ഇന്നലെ കൊടുങ്ങല്ലൂർ ശ്രീകൂറുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ പാളിയിരുന്നു. കോഴിക്കല്ല് മൂടൽ ചടങ്ങിലേക്ക് ആയിരത്തിലധികം പേരാണ് എത്തിയത്
https://www.facebook.com/Malayalivartha

























