Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

രോഗി പറയുന്നത് പച്ചക്കള്ളം; വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി;കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു; രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പോലും നിലവില്‍ തയ്യാറാക്കാന്‍ സാധിക്കാത്ത സ്ഥിതിയിൽ ആരോഗ്യവകുപ്പ് അധികൃതര്‍

21 MARCH 2020 03:13 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതോടെ രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പോലും നിലവില്‍ തയ്യാറാക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇയാളുടെ യാത്രകള്‍ ഇപ്പോഴും ദുരൂഹമാണ്. അതിനിടെ, ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സൂചനയുണ്ട്. പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാള്‍ വെളിപ്പെടുത്തുന്നില്ല. മുവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്. കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട 1000 പേരുടെ ഹൈ റിസ്‌ക് പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു. എന്നാല്‍ ഇനിയും കൂടുതല്‍ പേരുടെ പട്ടിക തയാറാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

അതേസമയം, കൊറോണ സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി. വിവരങ്ങള്‍ മറച്ചുവച്ചും കളളം പറഞ്ഞും ഇവര്‍ പറ്റിക്കുന്നതായും കളക്ടര്‍ പറഞ്ഞു. വിദേശത്ത് നിന്ന് എത്തി നിര്‍ദേശങ്ങള്‍ പാലിക്കാതെ നാട്ടിലെ പൊതുചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത കാസര്‍കോട് കുഡ്‌ല സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാണ് കേസ്. ഇയാള്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ്. നാട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ദുബായില്‍ നിന്നെത്തി 5 ദിവസത്തിനുശേഷമാണ് ഇയാളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയത്. എന്നാല്‍ പല വിവരങ്ങളും പുറത്തുപറയാന്‍ ഇയാള്‍ തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇയാളുടെ സഞ്ചാരപഥം പൂര്‍ണമായി പുറത്തുവിടാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് കല്യാണ ചടങ്ങുകള്‍, ഫുട്‌ബോള്‍ മത്സരം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇയാള്‍ നടത്തിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കണ്ണൂരിലുമെത്തിയെന്നാണ് വിവരം. തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലഘിച്ചാണ് ഇയാള്‍ യാത്ര ചെയ്തതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും.

അതേസമയം, കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 13 പേര്‍ ആശുപത്രികളിലും 596 പേര്‍ വീടുകളിലുമാണ്. പുതുതായി നാല് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. 24 പേരുടെ സാംപിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 32 പേരുടെ ഫലം വന്നു. ഇനി 37 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 69 പേരെ നിരീക്ഷണത്തിലാക്കി. കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (29 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (50 minutes ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (1 hour ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (1 hour ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (7 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (8 hours ago)

Malayali Vartha Recommends