" ജനതാ കർഫ്യു"വിനു പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മാർച്ച് 22ന് ജനതാ കർഫ്യൂ നടത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇദേഹത്തെ പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്. ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബു ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന " ജനതാ കർഫ്യു" വിനു പൂർണ്ണ പിൻതുണ പ്രഖ്യാപിച്ച ആദരണീയനായ നമ്മുടെ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ .. രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. നമ്മൾ കർഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്.അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. " ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം " എന്ന മട്ടിൽ എന്തിലും രാഷ്ട്രീയവൈരം കലർത്തുന്ന ദോഷൈകദൃക്കുകൾ ഈ അത്യാപത്തിന്റെ സമയത്തെങ്കിലും നിശ്ശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു.
https://www.facebook.com/Malayalivartha

























