മദ്യലഹരിയില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഐടിഐ വിദ്യാര്‍ഥി മരിച്ച കേസില്‍ അമ്പലക്കര സ്വദേശികളായ എ ജി ഭവനില്‍ അജോ അലക്‌സാണ്ടര്‍ (24), തെങ്ങുവിള പുത്തന്‍ വീട്ടില്‍ ക്രിസ്റ്റി ജോര്‍ജ് (22), മുകളുവിള പുത്തന്‍വീട്ടില്‍ പ്രിന്‍സ് ഫിലിപ്പ് (23)എന്നിവര്‍ പിടിയിലായി. എംസി റോഡില്‍ ലോവര്‍ കരിക്കത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ബൈക്കില്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥികളെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
ശൂരനാട് നോര്‍ത്ത് അനില്‍ഭവനത്തില്‍ അനില്‍കുമാറിന്റെ മകനും ഐടിഐ ട്രെയിനിയുമായ മിഥുന്‍കുമാര്‍(21) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പട്ടാഴി കന്നിമേല്‍ചേരി അമ്പിയറ വടക്കേക്കര പുത്തന്‍വീട്ടില്‍ സുബിന്‍ ബാബു(20) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അടൂരിലെ ബാറില്‍ നിന്നു മദ്യപിച്ചെത്തിയ സംഘം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് കയറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. കൊട്ടാരക്കര സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























