മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിക്കുന്ന നടപടിയുമായി ചലച്ചിത്ര അക്കാഡമി; ധൃതിപിടിച്ച് അവാര്‍ഡ് നിശ്ചയിക്കുവാൻ ശ്രമം

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിക്കുന്ന നടപടിയാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും സംഘവും എടുത്തിരിക്കുന്നത്. കമലും വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളും എക്‌സിക്യൂട്ടീവ് അംഗം സിബി മലയിലും ചേര്‍ന്ന് അതീവ രഹസ്യമായി ജൂറിയെ നിശ്ചയിക്കുകയും അവരുമായി ബന്ധമുള്ള ആള്‍ക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനുമുള്ള ശ്രമം നടത്തുകയാണ്. ഈ മാസം 24 മുതല്‍ അവാര്‍ഡിന് മത്സരിക്കുന്ന ചിത്രങ്ങള്‍ ജൂറിയെ കാണിക്കാനും തീരുമാനമായി . കൊറോണയുടെ പശ്ചാത്തലത്തില്‍ ദേശീയ അവാര്‍ഡുകള്‍ പോലും മാറ്റിവച്ചിരിക്കുന്ന വേളയിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിശ്ചയിക്കാന്‍ ചലച്ചിത്ര അക്കാഡമി തീരുമാനമെടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കു വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈമാസം 31വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയാണ് ക്രമീകരണമൊരുക്കിയിരിക്കുന്നത്. എന്നിട്ടും ധൃതിപിടിച്ച് അവാര്‍ഡ് നിശ്ചയിക്കുന്നത് തന്റെ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനാണെന്ന ആരോപണവും ശക്തമാകുകയാണ്.കമലിന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രവും മത്സരിക്കാനായി അക്കാഡമിയിലേക്ക് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കമല്‍ ജൂറിയെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന് മഹേഷ് പഞ്ചു പക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ചലച്ചിത്ര അക്കാഡമിയില്‍ ഇഷ്ടക്കാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാനായി കമലും ബീനാ പോളും സിബി മലയിലും മന്ത്രിക്കു മുന്നില്‍ രാജിഭീഷണി മുഴക്കിയെന്നും സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha

























