കൊവിഡ് 19 സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി! ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പോലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തി; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കളക്ടര്‍

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി . മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍.
ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടര്‍ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയ്ക്ക് അമ്ബതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരാന്‍ പാടില്ലെന്നാണ് ഉത്തരവിലുള്ളത്. ജില്ലയില്‍ എവിടെയും ആള്‍ക്കൂട്ടമോ ആളുകളെ സംഘടിപ്പിച്ചുള്ള പരിപാടികളോ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി പോലീസിനെ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ഇതിനു പുറമെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആര്‍ക്കെങ്കിലും എതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടെത്തിയാല്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുനിന്ന് നാട്ടിലെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























