കൊറോണ വൈറസ് ഭീതി; കുമളിയില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണമായി ഗതാഗത നിരോധനം ഏർപ്പെടുത്തി

കുമളിയില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണമായി ഗതാഗത നിരോധനം ഏർപ്പെടുത്തി. കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന കുമളി വാണിജ്യനികുതി കോംപ്ലക്സിലെ ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത് . അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കവും തൊഴിലാളികളുടെ വരവിനുമായിട്ടാണ് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും അവശ്യ സര്‍വീസുകളും പാല്, പലചരക്ക്, മരക്കറി തുടങ്ങിയവയുടെ ചരക്കുനീക്കം മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
തമിഴ്നാട്ടിലേക്ക് പോയിട്ടുള്ള വാഹനങ്ങള്‍ തിരികെ എത്തുന്നതിന് പിന്നാലെ ഞായറാഴ്ച മുതല്‍ പൂര്‍ണ ഗതാഗതസ്തംഭനം ഉണ്ടാകും. അതിര്‍ത്തിവഴിയുള്ള അനാവശ്യ ജനസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യ സമയങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുമളി പോലീസ് മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഈ കാര്യം അറിയിച്ചത്. പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് നടപടികള്‍ പൂർത്തിയാക്കിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് എത്തുന്നവരെ ആരോഗ്യവകുപ്പ് പരിശോധിക്കുകയും ചെയ്യുന്നുണ്ട് . ഗതാഗത സംവിധാനവും ജനസഞ്ചാരവും പരിമിതപ്പെടുത്തിയതോടെ കുമളിയില്‍ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയും ചെയ്യുന്നുണ്ട് . ഏതാനും ദിവസം മുമ്പായിരുന്നു തേക്കടിയിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തു. .
https://www.facebook.com/Malayalivartha

























