"കാസർകോട്ടെ ആ 'ദ്രോഹി' രക്തദാനം നടത്തി ;3000 പേരുമായി സമ്പർക്കം ; പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാൾ വെളിപ്പെടുത്തുന്നില്ല; കാസർഗോഡ് കോവിഡ് 19 സ്ഥിരീകരിച്ച എരിയാൽ സ്വദേശി ആരോഗ്യ വകുപ്പിനെ നട്ടംതിരിക്കുന്നു

കാസർഗോഡ് കോവിഡ് 19 സ്ഥിരീകരിച്ച എരിയാൽ സ്വദേശി ആരോഗ്യ വകുപ്പിനെ നട്ടംതിരിക്കുന്നു. ഇയാൾ മംഗളൂരുവിൽ പോയി രക്തദാനം നടത്തിയതായാണ് സൂചന. പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാൾ വെളിപ്പെടുത്തുന്നില്ല എന്നതുകൊണ്ടുതന്നെ കാര്യത്തിന്റെ ഗൗരവം ഏറുകയാണ്. ഇയാൾ മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഇയാൾ കണ്ണൂരിലെ തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ എത്തിയതായി സൂചന ലഭിക്കുന്നു. അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാൽ ഇയാളുടെ സഞ്ചാരപഥം പൂർണമായി പുറത്തുവിടാൻ കാസർകോട് ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗി പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. ചില വിവരങ്ങൾ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോൺടാക്റ്റ് കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോൺടാക്റ്റുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയത്. എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേസമയം, തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ പൊലീസ് നിർദേശം അവഗണിച്ച് ജനക്കൂട്ടം കൂടുന്ന സാഹചര്യത്തിൽ ഉത്സവം സംഘടിപ്പിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ 6 ന് ആരംഭിച്ച ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് സമാപനം കുറിക്കുന്ന ചടങ്ങായ കൂടിപ്പിരിയലാണ് ഇന്നലെ നടന്നത്.
സാധാരണയായി സന്ധ്യക്ക് നടക്കുന്ന കൂടിപ്പിരിയൽ പൊലീസ് നിർദേശത്തെ തുടർന്ന് 2.30 ന് ആരംഭിച്ച് 4 മണിയോടെ അവസാനിപ്പിച്ചിരുന്നു. എങ്കിലും ആൾകൂട്ടമുണ്ടായ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 60 ഓളം പേർക്കെതിരെയാണ് കേസ്.
അതേസമയം കൊവിഡ് 19 നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു . രോഗലക്ഷണങ്ങളോടെ വീട്ടില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയതിനാണ് മണ്ണൂത്തി ,പഴയന്നൂര്‍ സ്വദേശികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് . ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി .
രോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ വിശ്വാസികളെ പങ്കെടുപ്പിച്ച് ആരാധന നടത്തിയതിന് തൃശ്ശൂര്‍ ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരിക്കെതിരെയും കേസെടുത്തിട്ടുണ്ട് . ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ പാലോട് സ്വദേശിയായ പ്രവാസിക്കെതിരെയും കേസെടുത്തു. ഈ മാസം 11ന് വിദേശത്തുനിന്ന് വന്ന ഇയാളോട് 25 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങി ജനങ്ങളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത് .
https://www.facebook.com/Malayalivartha

























