മോദിക്ക് പിണറായി കൈകൊടുക്കുമ്പോൾ...; പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന " ജനതാ കർഫ്യു" വിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഞങ്ങളുണ്ട് ഒപ്പം

ലോകം ജീവനു വേണ്ടി പരക്കം പായുകയാണ്. ഓരോ രാജ്യവും തങ്ങളുടെ ജനതയോട് വീട്ടിലിരിക്കാൻ പറയുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മാർച്ച് ഇരുപത്തിരണ്ട് ഞായറാഴ്ച നടക്കാനിരിക്കുന്ന " ജനതാ കർഫ്യു" വിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ... രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. നമ്മൾ കർഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്. അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തങ്ങി വീടിന്റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി തന്റെ പ്രസ്താവനയിൽ പറയുന്നു.. ഇവിടെ രാഷ്ട്രീയവൈരമല്ല പ്രധാനം. രാജ്യത്തെ ഓരോ പൗരൻെറയും സുരക്ഷയാണ്. അതി ജീവനം അതി പ്രധാനമായ സാഹചര്യത്തിലാണ് നാമിപ്പോൾ എത്തിനിൽക്കുന്നത്.
അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നതും. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അനുസരിക്കുമെന്നും ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ സഹകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍. ഇത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടി- മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഔട്ലെറ്റുകളും ഞായറാഴ്ച അടച്ചിടുമെന്നും കെ.എസ്.ആര്‍.ടി.സി കൊച്ചി മെട്രോ എന്നിവ സര്‍വ്വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കൂടാതെ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും അറിയിച്ചു. ജനതാ കര്‍ഫ്യൂവിന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പിന്തുണ അറിയിച്ചിരുന്നു. ഞായറാഴ്ച സ്വകാര്യ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങില്ല. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തെ സഹകരണം പകര്‍ച്ചവ്യാധി പടരുന്ന ശൃംഖലയെ തകര്‍ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകിയത്. ജനതാ കര്‍ഫ്യൂവിനോട് എല്ലാ സംസ്ഥാനങ്ങളും പൂര്‍ണപിന്തുണയാണ് അറിയിച്ചിരിക്കുന്നത്.
അതെ.. ജനത കർഫ്യു പാലിക്കപ്പെടേണ്ടതാണ്... പറഞ്ഞത് മോദിയായതുകൊണ്ട് ലംഘിക്കപ്പെടേണ്ടതല്ല. തള്ളിക്കളയേണ്ടതുമല്ല...
https://www.facebook.com/Malayalivartha

























