കൊവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സജീവം; പ്രതിരോധ പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്ക് ചേരാം; താല്പര്യമുള്ളവർ ബന്ധപ്പെടുക;

കൊവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ ആരോഗ്യപ്രവർത്തകരുടെയും വോളന്റിയേഴ്സിന്റെയും സേവനം ആവശ്യപ്പെട്ടു. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് എച്ച് ആർ അഡ്മിനിസ്ട്രേഷൻ മാനേജർ കെ. സുരേഷ് പറഞ്ഞു. മെഡിക്കൽ രംഗത്തുനിന്നുള്ളവരാണ് കൂടുതലുംതാല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവരുണ്ട് . ഡോക്ടേഴ്സ്, നഴ്സുമാർ, ഫാർമസിസ്റ്റുമാർ, ഹോസ്പിറ്റൽ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ജനകീയ സമിതികൾ, യുവജനങ്ങൾ, സാധാരണക്കാർ തുടങ്ങി നിരവധി പേർ . 2345 ഡോക്ടർമാരാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യാറായത്. അതാത് ജില്ലകളിലെ കളക്ടറേറ്റുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ജില്ലകളിൽ പൊലീസും ആരോഗ്യപ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വീടുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകും. നിർദ്ദേശം മറികടക്കുന്നവരെ കണ്ടെത്താനും അവർക്ക് നേരെയുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചു. വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍ വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ കയറി വോളണ്ടിയര്‍ ഫോം പൂരിപ്പിക്കുക. ആരോഗ്യവകുപ്പ് അധികൃതർ തിരികെ ബന്ധപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha
























