Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നിലവില്‍ സമൂഹവ്യാപനമില്ല! എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല... ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ! ഇതുവരെ അഭ്യര്‍ത്ഥനയായിരുന്നു, ഇനി കനത്ത നടപടി

22 MARCH 2020 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ സമൂഹവ്യാപനമില്ല. എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഗള്‍ഫുകാരോട് ഇതുവരെ അഭ്യര്‍ത്ഥനയായിരുന്നു, ഇനി നടപടിയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കോവിഡിനെ നേരിടാന്‍ അതീവ കരുതലോടെയാണ് സംസ്ഥാനം. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും രോഗബാധ സംശയിക്കുന്നവരും ആശുപത്രിയില്‍ പ്രവേശിക്കാനോ നിരീക്ഷണത്തില്‍ കഴിയാനോ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്കി ആരോഗ്യവകുപ്പ് വി‍‍ജ്ഞാപനമിറക്കി.

രോഗബാധ സംശയിക്കുന്ന പ്രദേശങ്ങള്‍ അടച്ചിടുക, രോഗബാധിത മേഖലയില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തുക, രോഗികളെ പാര്‍പ്പിക്കാന്‍ സ്വകാര്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയവയ്ക്ക് ജില്ലാ ഭരണാധികാരികള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.

അത്യാവശ്യ ചികില്‍സകളും അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകളും നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി. നിരവധി ആശുപത്രികള്‍ ഒപി സമയം വെട്ടിച്ചുരുക്കി. അസുഖം മാറിയ മൂന്നു പേരുള്‍പ്പടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ആയി. അമ്ബത്തിമൂവായിരത്തി പതിമൂന്ന് പേരാണ് നിരീക്ഷണത്തിലുളളത്.

അതേസമയം കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. കോവിഡ് 19 രോഗപ്രതിരോധ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി രാജ്യമാകെ സ്തംഭിച്ചു. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുവരെ വീടുകളില്‍ത്തന്നെ തങ്ങണമെന്നാണ് നിര്‍ദേശം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്ത് നിന്നും രോഗ പ്രതിരോധ മുന്‍കരുതലില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഉണ്ടാകുന്നത്. ജനതാ കര്‍ഫുവുമായി പൂര്‍ണ്ണമായും സഹകരിച്ചായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവര്‍ത്തനം. പൊലീസ് സേനയെ വീട്ടിലിരുന്നാണ് ഡിജിപി നിയന്ത്രിക്കുന്നത്.

കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി ഉണ്ടാകുമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാന്‍ ജനമൈത്രി പൊലിസ് ഇടപെടുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിദേശ താമസിച്ചിരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് കൈമാറും. തനിച്ച്‌ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനവും വീടുകളില്‍ പൊലീസ് എത്തിക്കും. ജനത കര്‍ഫ്യു ദിവസമായ ഇന്ന് എന്താവശ്യമുണ്ടെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കണമെന്നും ഡിജിപി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ഒപ്പം അവര്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ച വക്കുന്ന പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അഭിവാദ്യം അര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടം ഉണ്ടായാല്‍ മാത്രമെ പുറത്തിറങ്ങു എന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറി ഉപേക്ഷിച്ച്‌ ഔദ്യോഗിക കാര്യങ്ങലെല്ലാം നിറവേറ്റിയത് വീട്ടിലിരുന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (6 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends