Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണം... ശ്രീറാമിനെ തിരിച്ചെടുത്തതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

22 MARCH 2020 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി

കേരളത്തിലെ ഓരോ മാധ്യമപ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീര്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച വാഹനമിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. സംഭവത്തില്‍ കേസ് നിലനില്‍ക്കെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍. കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടര്‍ന്നുപിടിക്കുന്ന സാഹചര്യം മറയാക്കി സസ്‌പെന്‍ഷനില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതിയെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമായാണ് പുതിയ നടപടിയെന്ന് യൂണിയന്‍ പ്രസിഡന്റ് കെ പി റജി ആരോപിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനോടു ശക്തമായ വിയോജിപ്പ് അറിയിച്ച യൂണിയന്‍ കോടതിയില്‍ കേസ് തീരുന്നതുവരെ ശ്രീറാമിനെ ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ ഓരോ മാധ്യമപ്രവര്‍ത്തകന്റെയും തീരാത്ത വേദനയാണ് കെ എം ബഷീര്‍. മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ആ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത് മുതല്‍ തുടങ്ങിയതാണ് മാധ്യമപ്രവര്‍ത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറിന്റെ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങള്‍ക്ക് എതിരെ എത്രയെത്ര നീക്കങ്ങള്‍ വേണ്ടിവന്നു..! പത്രപ്രവര്‍ത്തക സംഘടനയ്ക്ക് പല തവണ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു, സമയബന്ധിതമായി കുറ്റപത്രം കോടതിയിലെത്താന്‍പോലും.
ഭരണവര്‍ഗം തുനിഞ്ഞിറങ്ങിയാല്‍ എന്തും നടക്കും എന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി ഇപ്പോഴിതാ വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെത്തിയിരിക്കുന്നു. അര്‍ധരാത്രി മദ്യപിച്ച് കൂത്താടി അമിതവേഗത്തില്‍ ലക്കില്ലാതെ വാഹനം ഓടിച്ച് ചെറുപ്പക്കാരനായ ഒരു പാവം മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചുവീഴ്ത്തിയിട്ടും തെളിവുകള്‍ തേച്ചുമാച്ചു കളയാനും കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേല്‍ കെട്ടിവെക്കാനും ശ്രമിച്ചിട്ടും അതിനെയെല്ലാം വെള്ളപൂശാനായിരുന്നു പൊലീസ് അടക്കം ഭരണസംവിധാനം ആദ്യം മുതല്‍ ശ്രമിച്ചുവന്നത്.
ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടര്‍ന്നുപിടിക്കുേമ്ബാള്‍ അതിനെ മറയാക്കി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെ തിരികെ കൊണ്ടുവരാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ?െന്റ സസ്‌പെന്‍ഷന്‍ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആണ് ഒരു ക്രിമിനല്‍ കേസ് പ്രതിക്കായി ഇപ്പോള്‍ അമിതാവേശം കാണിച്ചിരിക്കുന്നത്. യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ഈ ആവേശത്തിനു പിന്നിലെ കുബുദ്ധി കേരളത്തിെന്റ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. മലയാളത്തിെന്റ പൊതു മനസ്സിനു ദിശാബോധം നല്‍കുന്ന മാധ്യമസമൂഹത്തിന് അതു മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നും അധികാരികള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണെന്നു മാത്രമേ പറയാന്‍ കഴിയൂ.
പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന ധാരണ പരത്താന്‍ കഴിഞ്ഞു എന്നതാണ് ഉദ്യോഗസ്ഥ ലോബിയുടെ മറ്റൊരു വിജയം. സര്‍ക്കാര്‍ തീരുമാനത്തിന്റെ സൂചന വന്നപ്പോള്‍ തന്നെ യൂണിയന്‍ പ്രതിഷേധം അറിയിച്ചതാണ്. ഏതെങ്കിലും ചര്‍ച്ചയില്‍ അത്തരമൊരു നിര്‍ദേശം ഉണ്ടായാല്‍ അതു കേട്ട് കയ്യടിച്ച്? അംഗീകരിച്ചു പോരുന്ന വര്‍ഗവഞ്ചന പത്രപ്രവര്‍ത്തക സംഘടന കാട്ടുകയുമില്ല. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുേമ്ബ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീര്‍ച്ച.
ദിവസങ്ങള്‍ക്കു മുമ്ബ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിര്‍ദേശം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താന്‍ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്‌പെന്‍ഷന്‍ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതിയോ െ്രെടബ്യൂണലോ ഇടപെട്ട് സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവര്‍ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോള്‍ത്തന്നെ അറിയിച്ചു.
മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വൈകാരിക വ്യഥയുണ്ടാക്കുന്നതാണ് ബഷീറിെന്റ മരണമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനോടു ശക്തമായ വിയോജിപ്പും പ്രതിഷേധവും ഉണ്ടെന്നും യൂണിയന്‍ വ്യക്തമാക്കി. ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ട കെ.യു.ഡബ്ല്യു.യു ജെ തിരുവനന്തപുരം ജില്ലാ നേതാക്കളും ഇതേ വികാരം അദ്ദേഹത്തെ ധരിപ്പിച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെ ആണ് പത്രപ്രവര്‍ത്തക സംഘടനയുമായി ചര്‍ച്ച നടത്തി വിശ്വാസത്തിലെടുത്താണു തീരുമാനമെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.
പാതിരാത്രി ജോലി കഴിഞ്ഞ് വീടണയാന്‍ യാത്ര തിരിച്ച യുവ പത്രപ്രവര്‍ത്തകനെ മദ്യലഹരിയില്‍ വണ്ടിയിടിപ്പിച്ചു ചോരയില്‍ മുക്കിക്കൊന്ന സംഭവം കേരളത്തിലെ ഓരോ മാധ്യമ പ്രവര്‍ത്തകെന്റയും നെഞ്ചില്‍ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. ആ വേദനയില്‍ ഒപ്പം നില്‍ക്കുകയും വലിയ ആശ്വാസം പകരുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനോട് ഓരോ മാധ്യമ പ്രവര്‍ത്തകനും കടപ്പാടുമുണ്ട്. പക്ഷേ, അദ്ദേഹവും ഒടുവില്‍ ഉദ്യോഗസ്ഥ ചരടുവലിയില്‍ കുടുങ്ങിപ്പോയോ എന്നു ഞങ്ങള്‍ സംശയിക്കുന്നു.
പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങള്‍ക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തിെന്റ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയില്‍ വിചാരണ തുടങ്ങിയ കേസില്‍ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥന്‍ പുറത്തുതന്നെ നില്‍ക്കട്ടെ. സംസ്ഥാനം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ആരോഗ്യവകുപ്പിലേക്കു തന്നെ ആ കളങ്കിതന്‍ എത്തുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നു.
നീതിപീഠത്തിനു മുന്നില്‍ വിചാരണ നേരിടുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് എങ്ങനെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളില്‍ നീതിയുണ്ടെന്ന് ജനങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവും? അതിവേഗത്തിലും ന്യായയുക്തമായും വിചാരണ പൂര്‍ത്തിയാവുന്നതിന് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കം നടപടികളുമായി സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നീതിക്കൊപ്പം നില്‍ക്കുകയാണു വേണ്ടത്.
ചെയ്ത കുറ്റത്തിന് ശ്രീറാം നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ വിശ്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരൊക്കെ ചരട് വലിച്ചാലും ശ്രീറാം സര്‍വീസില്‍ തിരികെ വന്നാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (6 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends