ഇവരൊക്കെ മനുഷ്യരാണോ... പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരുന്നവര്‍ വീട് പൂട്ടി സ്ഥലം വിട്ടു

സംസ്ഥാനം വാതോരാതെ കൊറോണയെ കുറിച്ച് പറയുകയും അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ പെടാപ്പാടുപെടുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് തീര്‍ത്തും അനാസ്ഥ തന്നെ. പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി പോയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നെത്തിയ കുടുബമാണ് അധികൃതരെ അറിയിക്കാതെ സ്ഥലം വിട്ടത്. മെഴുവേലില്‍ നിന്നുള്ള ഈ രണ്ടുപേരെ കണ്ടെത്താനായി തീവ്രശ്രമം തുടരുകയാണ്.അതേസമയം, സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പതിനഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ പതിമൂന്നുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും എതിരെയാണ് കേസെടുത്തത്.ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പൊലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























