Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

കൊവിഡ് 19; സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്; കെഎസ്ആർടിസി സ്വകാര്യ ബസ് സർവീസുകൾ എന്നിവ നിർത്തിവെക്കും; മാർച്ച് 31 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ

23 MARCH 2020 08:35 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് സംസ്ഥാനസർക്കാർ. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ മാർച്ച് 31 വരെയാണ് സമ്പൂർണ ലോക്ക് ഡൌൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത് . കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളും അടക്കം എല്ലാ പൊതുഗതാഗതസംവിധാനങ്ങളും നിർത്തി വയ്ക്കുന്നതടക്കം കർശനനിയന്ത്രണങ്ങളിലേക്കാണ് സർക്കാർ നീങ്ങുന്നത് . മാർച്ച് 31-ന് ശേഷം എന്ത് വേണമെന്ന കാര്യം പരിശോധനകൾക്ക് ശേഷം മാത്രം തീരുമാനിക്കും.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ 7 ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു . ആളുകൾ പരിഭ്രാന്തരാകരുതെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അന്തിമതീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും അറിയിച്ചത് . ഇന്ന് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ കാസർകോട്ട് മാത്രം സമ്പൂർണ ലോക്ക് ഡൌൺ ഏർപ്പെടുത്തിയാൽ മതി, മറ്റ് ജില്ലകളിൽ കടുത്ത നിയന്ത്രണം മാത്രം മതിയെന്നായിരുന്നു തീരുമാനം. എന്നാൽ ഇന്ന് വൈകിട്ട് കിട്ടിയ മെഡിക്കൽ റിപ്പോർട്ട് സർക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 29 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് മാത്രം കേരളത്തിൽ സ്ഥിരീകരിച്ചത് 28 കേസുകൾ ആണ് . ഇതിൽ 25 പേർ ദുബായിൽ നിന്ന് തിരികെ വന്നവർ. ഇതിൽ 15 പേരും കാസർകൊടുകാരാണ്‌. പെട്ടെന്നുണ്ടായ രോഗികളുടെ വർധനവിൽ വലിയ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാന സർക്കാർ.

ഈ സാഹചര്യത്തിലാണ് അടിയന്തരമായി സമ്പൂർണലോക്ക് ഡൗൺ വൈകിട്ടോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അപ്രതീക്ഷിതമായി തീരുമാനിക്കുന്നത്. ഇതിന്റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും, അവശ്യസാധനങ്ങൾ കിട്ടാതിരിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തിന്റെ പക്കൽ സ്റ്റോക്കുണ്ടെന്നും, സാധനങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നതുൾപ്പടെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവശ്യസാധനങ്ങൾ വിൽക്കുന്നത് തടയില്ല. മെഡിക്കൽ ഷോപ്പുകൾ ഒഴികെ ബാക്കി അവശ്യസർവീസുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം.രാവിലെ ഏഴ് മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ ഈ കടകൾ പ്രവർത്തിക്കാവൂ. കാസർകോട് 11 മണി മുതൽ 5 മണി വരെ മാത്രമേ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ. കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ എന്നിവ പൂർണമായി നിർത്തി വയ്ക്കുകയാണ്.ആളുകൾ വലിയ തോതിൽ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണം.നിരീക്ഷിക്കാൻ  പൊലീസുണ്ടാകും. ഓട്ടോ, ടാക്സി സർവീസുകൾക്ക് വിലക്കില്ല . പക്ഷേ, ഇവയിലൊന്നും ആളുകളെ കുത്തിക്കയറ്റി കൊണ്ടുപോകാൻ പാടില്ല.

കാസർകോട് നിയന്ത്രണം ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും.സാധനങ്ങൾ വാങ്ങാൻ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച്, സ്വിഗ്ഗി, സുമാറ്റോ ഹോം ഡെലിവറി ഭക്ഷണ ആപ്പുകളുടെ മാതൃകയിൽ ആപ്ലിക്കേഷനോ, പ്രാദേശികമായി വാട്സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാൻ ഉള്ള സംവിധാനത്തെക്കുറിച്ചുള്ള  ചർച്ച സജീവം. ഹോട്ടലുകൾ പൂട്ടുന്നു . ഹോട്ടലുകളിൽ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.ഹോട്ടലിൽ നിന്ന് ഫുഡ് ഡെലിവറി ഉണ്ടാകും. ഫുഡ് ഓൺലൈൻ ഡെലിവറി മുടക്കില്ല. ഹോട്ടലുകളിൽ നിന്ന് പാർസലും വാങ്ങാം. കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തും. ഇത്തരമൊരു ഉത്തരവ് പൊതുഗതാഗതമന്ത്രി ഉടൻ പുറത്തിറക്കും.

ആരാധനാലയങ്ങളിൽ പോകുന്നതിൽ കർശന വിലക്ക് . പക്ഷേ അവിടത്തെ ചടങ്ങുകളും ആചാരങ്ങളും മുടക്കമില്ലാതെ നടത്താം. കേരളത്തിന്റെ അതിർത്തികൾ പൂർണമായും അടക്കുന്നു. ഇനി ആളുകളെ ഇങ്ങോട്ടോ അങ്ങോട്ടോ പ്രവേശിപ്പിക്കില്ല. പക്ഷേ, മെഡിക്കൽ അടക്കം അത്യാവശ്യത്തിന് പോകുന്നവരെയോ, ചരക്ക് ഗതാഗതത്തെയോ തടയില്ല.ബിവറേജസ് ഔട്ട് ലെറ്റുകൾ അടയ്ക്കില്ല. പെട്ടെന്ന് മദ്യ വിൽപനശാലകൾ അടച്ചാൽ അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വ്യാജമദ്യം ഒഴുകും. ഇത് അനുവദിക്കില്ല. എന്നിവയാണ് മറ്റ് നിയന്ത്രണങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (16 minutes ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (30 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (45 minutes ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (1 hour ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (3 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (3 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (3 hours ago)

Malayali Vartha Recommends