സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും മൂന്നര മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസുവെന്ന സോഷ്യോ വാസുവിന്റെ ജനനം. സ്‌കൂൾ കാലത്തുതന്നെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1934-ൽ ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ പിതാവിന്റെ കൂടെ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. പതിനെട്ടാം വയസ്സു മുതലാണ് വാസു, തന്റെ പോരാട്ടം ആരംഭിച്ചത്. സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത് മുതലാണ് സോഷ്യോ വാസുവെന്ന പേര് വന്നത്.
"
https://www.facebook.com/Malayalivartha

























