കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍... പൊതുഗതാഗതം ഉണ്ടാകില്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക, പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും, എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍. മാര്‍ച്ച് 31 വരെയാണ് ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. പൊതുഗതാഗതം ഉണ്ടാകില്ല. മതിയായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സ്ഥിതിഗതികള്‍ ഗുരുതരമായ കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്.
കാസര്‍കോട് അവശ്യസാധനങ്ങളുടെ കടകള്‍ 11 മണി മുതല്‍ അഞ്ച് മണിവരെയാവും പ്രവര്‍ത്തിക്കുക. നിര്‍ദേശം ലംഘിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. പെട്രോള്‍ പമ്പുകള്‍ തുറന്ന്പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലം, വൈദ്യുതി, ടെലികോം എന്നിവ ഉറപ്പുവരും. ബാറുകള്‍ അടച്ചിടും. എന്നാല്‍ കാസര്‍കോട് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബിവറേജസ് പ്രവര്‍ത്തിക്കും.ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സര്‍വീസ് അനുവദിക്കും .
സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍ വാങ്ങാനും അവശ്യ സര്‍വീസിനും മാത്രമായിരിക്കും.
https://www.facebook.com/Malayalivartha

























