കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.... ഇരുവരും ദുബൈയില്‍ നിന്ന് എത്തിയവര്‍, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി

കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍ക്കുകൂടി കോവിഡ് സഥിരീകരിച്ചു. നാദാപുരം, പൂനൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിഥിരീകരിച്ചത്. ഇരുവരും ദുബൈയില്‍ നിന്ന് എത്തിയവരാണ്. നാദാപുരം സ്വദേശി കരിപ്പൂര്‍ വിമാനത്താവളം വഴിയും പൂനുര്‍ സ്വദേശി ചെന്നെയില്‍ വിമാനമിറങ്ങി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ വഴിയുമാണ് എത്തിയത്. ഇതോടെ കോഴിക്കോട്ട് കോവിഡ് ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ആയി. ഇത് കൂടാതെ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ്് ജില്ലാ കലക്ടറേറ്റ് പുറത്തുവിട്ടു. നാദാപുരം സ്വാേശി മാര്‍ച്ച് 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ (6ഋ 89) ദുബൈയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15നാണ് എത്തിയത്. 11 മണിക്ക് വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയി. വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 17ന് രാത്രി 8.30ന് സ്വന്തം വാഹനത്തില്‍ നാദാപുരം ഗവ. ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടി. അവിടെനിന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയതിനു ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21 ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. പൂനൂര്‍ സ്വദേശി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (അക 906) ദുബൈയില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 4.30ന് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ നഗരത്തിലെത്തി.
രാവിലെ 5.30 മുതല്‍ രാത്രി എട്ട് മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എം.ജി.ആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയില്‍ (12601) ട്രെയിനിന്റെ ആ3 കോച്ചില്‍ യാത്ര ചെയ്ത് 21ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി.
റെയില്‍വേ സ്‌റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം108 ആംബുലന്‍സില്‍ രാവിലെ എട്ട് മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 ന് എയര്‍ ഇന്ത്യ അക 938 വിമാനത്തില്‍ ദുബൈയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.30 ന് എത്തി. വിമാനത്താവളത്തില്‍ നിന്നും രവിലെ 9.30 ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























