കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവിൽ വന്നതോടെ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; നിയന്ത്രണങ്ങൾ ഇങ്ങനെ....

കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവിൽ വന്നതോടെ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുന്നത്. അതേ സമയം അവശ്യസേവനങ്ങള്‍ ലഭ്യമാക്കികൊണ്ടുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക. കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിക്കുന്നവർക്കെതിരെ കേസെടുക്കും.
നിയന്ത്രണങ്ങൾ ഇങ്ങനെ....
അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഒന്നിച്ചിറങ്ങാനാവില്ല. ഇറങ്ങുന്നവര്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം.
ഐ.ടി. സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണംകുറയ്ക്കണം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണം.
ബാറുകള്‍ പ്രവര്‍ത്തിക്കില്ല. ബിവറേജ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും സമയം ക്രമീകരിക്കും.
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമിരുന്ന് ഭക്ഷണംകഴിക്കുന്നത് തടയും. എന്നാല്‍, ഹോം ഡെലിവറി നടത്താം.
ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും.
ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും.
ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധവസ്തുക്കളുടെ വില്‍പ്പന എന്നിങ്ങനെയുള്ള അവശ്യസേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കളക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.
തദ്ദേശസ്ഥാപനങ്ങള്‍ മാര്‍ച്ച് 31-നു മുമ്പുതന്നെ യോഗംചേര്‍ന്ന് ബജറ്റ് പാസാക്കും.
മൈക്രോഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തണം.
ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാന്‍ 144 പ്രഖ്യാപിക്കും.
ബാങ്കുകള്‍ രണ്ടുമണിവരെ പ്രവര്‍ത്തിക്കും. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമയനിയന്ത്രണം
സര്‍ക്കാര്‍ ഓഫീസുകളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍മാത്രം ഹാജരായാല്‍ മതി.
സ്വകാര്യസ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനസമയത്തിലും നിയന്ത്രണമുണ്ടാകും.
രോഗവ്യാപനം കൂടുതലയ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കര്‍ക്കശമായ പോലീസ് നടപടിയുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റുചെയ്യും. കര്‍ക്കശമായ നിരീക്ഷണവും ഇടപെടലും അവിടെ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























