പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാര്‍ അന്തരിച്ചു.. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം

പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാര്‍ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കവി ഇടശേരി ഗോവിന്ദന്‍ നായരുടേയും ഇ. ജാനകിയമ്മയുടേയും മകനാണു ഹരികുമാര്‍. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി, ദിനോസോറിന്റെ കുട്ടി, ശ്രീ പാര്‍വതിയുടെ പാദം എന്നിവയാണ് പ്രധാനകൃതികള്‍.
ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പച്ചപ്പയ്യിനെ പിടിക്കാന്‍ എന്ന ചെറുകഥയ്ക്കു പത്മരാജന്‍ പുരസ്‌കാരവും സൂക്ഷിച്ചു വച്ച മയില്‍പീലി എന്ന കഥയ്ക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചു.
"
https://www.facebook.com/Malayalivartha

























