ഇനി ഉപദേശമില്ല... നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇനി ഉപദേശമില്ല... നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമെന്നും മന്ത്രി . കേവലമായ അഭ്യര്‍ഥന മാത്രമല്ല, കര്‍ശനമായ നടപടി വേണ്ടിവരും.
ഇനി ഉപദേശമില്ല, ഇപ്പോള്‍ കാസര്‍ഗോട്ട് മാത്രമാണു വളരെ കര്‍ശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികള്‍ക്കും മാത്രമാണു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു വളരെ വലിയ കാര്യം തന്നെയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























