സാമൂഹ്യ പ്രത്യാഘാതത്തിന്റെ കപട വായ്ത്താരികള്‍ കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കണ്ട: ഇത് നിങ്ങളുടെ ലാഭക്കൊതിയുടെ മാത്രം പ്രശ്നമാണ്- എത്ര പുച്ഛിച്ച് ചിരിച്ച് തള്ളിയാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളിതിന് കണക്ക് പറയേണ്ടി വരും; വിടി ബല്‍റാം എം എല്‍ എ

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം ലോക്ക് ഡൗണ്‍ ചെയ്യേണ്ട അവസ്ഥ വന്നിട്ടും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാന്‍ സർക്കാർ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പഴിതാ ഈ നീക്കത്തിനെ രൂക്ഷമായി വിമർശിച്ച് വി ടി ബല്‍റാം എം എല്‍ എ രംഗത്തെത്തി. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒന്നോ രണ്ടോ ആഴ്ച അടച്ചിടാന്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്പൂർണ മദ്യ നിരോധനം പ്രഖ്യാപിക്കാന്‍ അല്ല എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.
വി ടി ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ.
നൂറുകണക്കിനാളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളായതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തല്‍ക്കാലം ഒന്നോ രണ്ടോ ആഴ്ച അടച്ചിടാനാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, അല്ലാതെ കേരളത്തില്‍ കാലാകാലത്തേക്ക് സമ്ബൂര്‍ണ്ണ മദ്യനിരോധനം പ്രഖ്യാപിക്കാനല്ല. അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഹോം ഡെലിവറി സംവിധാനങ്ങള്‍ ബവ്റിജസ് കോര്‍പ്പറേഷന്‍ നേരിട്ട് ഏര്‍പ്പെടുത്തുന്നതിലും ആര്‍ക്കും വിരോധമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഇതിനെന്ത് സാമൂഹ്യ പ്രത്യാഘാതമുണ്ടാകുമെന്നാണ് കേരള മുഖ്യമന്ത്രി ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്!
മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്‍്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും, പക്ഷേ അതിന് അതിന്‍്റേതായ സമയമെടുക്കും. അതല്ലാതെ ഇന്ന് രാത്രി മദ്യഷാപ്പ് അടച്ചാല്‍ നാളെ രാവിലെ മുതല്‍ ഇവിടെ വ്യാജമദ്യം ഒഴുകും എന്നാണോ സര്‍ക്കാരിന്‍്റെ വാദം? അങ്ങനെയാണെങ്കില്‍പ്പിന്നെ ഖജനാവിലെ പണമുപയോഗിച്ച് ഈ എക്സൈസ് വകുപ്പിനെ തീറ്റിപ്പോറ്റുന്നത് എന്തിനാണ്?
സംസ്ഥാനാതിര്‍ത്തികള്‍ പോലും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, 144 പ്രഖ്യാപിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്ന അവസ്ഥയില്‍, പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലയ്ക്കുകയും സ്വകാര്യ വാഹനങ്ങള്‍ പോലും റോഡുകളില്‍ പരിമിതമാവുകയും ചെയ്യുന്ന അവസ്ഥയില്‍, ജനങ്ങള്‍ പരസ്പരം മോണിറ്റര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരും എക്സൈസ് വകുപ്പും കൂടി മിനിമം ജാഗ്രതയും ഉത്തരവാദിത്തബോധവും കാണിക്കുകയാണെങ്കില്‍ ഇവിടെ ഒരു വ്യാജമദ്യവും ഒഴുകാന്‍ പോകുന്നില്ല. ഇത്രയേറെ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് വ്യാജമദ്യം ആളുകളിലേക്കെത്തിക്കാന്‍ ലാഭകരമായ ഒരു സപ്ലൈ ചെയിന്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു മദ്യമാഫിയക്കും കഴിയുകയുമില്ല.
അതുകൊണ്ട് സാമൂഹ്യ പ്രത്യാഘാതത്തിന്‍്റെ കപട വായ്ത്താരികള്‍ കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കണ്ട. ഇത് നിങ്ങളുടെ ലാഭക്കൊതിയുടെ മാത്രം പ്രശ്നമാണ്. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ക്രൂരമായ ലാഭക്കൊതി. എത്ര പുച്ഛിച്ച് ചിരിച്ച് തള്ളിയാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളിതിന് കണക്ക് പറയേണ്ടി വരും.
https://www.facebook.com/Malayalivartha

























