കോവിഡ് രോഗം ഭേദമായവര്‍ ലോകത്തിനു പ്രതീക്ഷ നല്‍കുമ്പോള്‍

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ലോകത്താകമാനം കൂടുമ്പോഴും രോഗം ഭേദമായവരുടെ എണ്ണം നല്‍കുന്ന ആശ്വാസം ചെറുതല്ല. 3,50,000 കോവിഡ് ബാധിതര്‍ ഉണ്ട് എന്നും 15000 പേര്‍ മരിക്കുകയും ചെയ്തുവെന്നും തിങ്കളാഴ്ചത്തെ കണക്കുകള്‍ കാണിക്കുമ്പോള്‍ ഒരുലക്ഷം പേര്‍ രോഗ മുക്തി നേടി എന്നത് ആശ്വാസം നല്കുന്നു. ഇത് കോവിഡിനെതിരേയുള്ള ലോകത്തിന്റെ പോരാട്ടത്തിന് ഉണര്‍വു നല്‍കുന്ന വാര്‍ത്തയാണ്.ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത് .
ലോകത്തിനു പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍ നല്‍കുന്നത് ദക്ഷിണ കൊറിയയാണ് . ഇവിടെ രോഗം ബാധിച്ചവരില്‍ മൂന്നില്‍ ഒരാള്‍ രോഗത്തെ അതിജീവിച്ചു സുഖം പ്രാപിച്ചു. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ ഉള്ള ചൈനയില്‍ 70,000 പേര്‍ രോഗമുക്തി നേടി.
രോഗിക്ക് മരുന്നിന്റെ സഹായമില്ലാതെ മൂന്ന് ദിവസം പനി , ഒരാഴ്ച ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഇല്ലാതെയും, തുടര്‍ച്ചയായ രണ്ടു ദിവസത്തെ കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവും ആയാല്‍ രോഗം ഭേദം ആയി എന്ന് കണക്കാക്കാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ മാറിയാലും രണ്ടു ദവസത്തേക്കു വൈറസ് ദേഹത്ത് ഉണ്ടാകാം.അതുകൊണ്ടാണ് രണ്ടു ദിവസം തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























