പാലക്കാട് ഒരാൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചു; രോഗിയുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചു വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിതീകരിച്ചത് 14 പേർക്ക്

സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മാർച്ച് 21 മുതൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലാ കളക്ടർ ആണ് വിവരം പുറത്തുവിട്ടത് . ഇയാൾ ദുബായിൽ നിന്നെത്തിയതാണ്. ഇയാളുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ദുബായിൽ നിന്നെത്തിയ കൊവിഡ് ബാധിതൻ്റെ അടുത്ത ബന്ധുവായ 57കാരിക്ക് എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു . വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതോടെ സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3331 എണ്ണം നെഗറ്റീവായി.
https://www.facebook.com/Malayalivartha

























