Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി...അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആര്‍ക്കും യാത്ര അനുവദിക്കില്ല, കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവര്‍ത്തിക്കാം

25 MARCH 2020 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടും നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ചിലര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആര്‍ക്കും യാത്ര അനുവദിക്കില്ല. എല്ലാ യാത്രാവാഹനങ്ങളും സര്‍വിസ് അവസാനിപ്പിക്കണം. ടാക്‌സികളും ഓട്ടോകളും അവശ്യസാധനങ്ങളും ഔഷധങ്ങളും വാങ്ങാന്‍ മാത്രമേ സര്‍വിസ് നടത്താവൂ. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന പൗരനും കൂടി മാത്രമേ യാത്ര അനുവദിക്കൂ. സ്വകാര്യവാഹനം അത്യാവശ്യഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി. ഇത്തരം യാത്രകള്‍ക്ക് മുമ്പ് പ്രത്യേക അപേക്ഷ പൂരിപ്പിച്ച് കൈവശം വെക്കണം. യാത്രക്കിടെ പരിശോധനയുണ്ടാകുമ്പോള്‍ ഈ സത്യവാങ്മൂലം കാണിക്കണം. അപേക്ഷയില്‍ പറയുന്നത് ലംഘിച്ചാണ് യാത്രയെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. അവശ്യസര്‍വിസിന്റെ ഭാഗമായി ജോലിക്ക് ഹാജരാകേണ്ടവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. മതപരവും സാമൂഹികവുമായവയും ഉള്‍പ്പെടെ എല്ലാ ചടങ്ങുകളിലും അഞ്ചിലധികംപേര്‍ ഒത്തുചേരാന്‍ പാടില്ല. വീടുകളിലെ ആഘോഷങ്ങള്‍ക്കും ക്ലബുകള്‍ക്കും വായനശാലകള്‍ക്കും ഇത് ബാധകമാണ്. ഇവിടങ്ങളില്‍ ഒരുവിധത്തിലും ആര്‍ക്കൂട്ടം അനുവദിക്കില്ല. കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്നു പ്രവര്‍ത്തിക്കാം. കടകള്‍ തുറക്കുന്ന സമയം സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവോടെ ഉണ്ടായ ആശയക്കുഴപ്പം ഇതോടെ മാറി. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള കടകള്‍ തുറക്കാന്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള കടകളാണ് തുറക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കാനോ പൂഴ്ത്തിവെക്കാനോ ശ്രമിച്ചാല്‍ ശക്തമായ നിയമനടപടി ഉണ്ടാകും.

കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തേ കൈക്കൊണ്ട തീരുമാനം തുടരും. കൊറിയര്‍ സര്‍വിസ് തടസ്സപ്പെടുന്നതിനാല്‍ മരുന്നുകളും മറ്റും എത്തിക്കുന്നതിന് അസൗകര്യം ഉണ്ടാകുന്നുവെന്ന പരാതി പരിഹരിക്കാന്‍ നടപടിയെടുക്കും.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ചു വരെയായിരിക്കും. ഭക്ഷണസാധനങ്ങള്‍, പലചരക്ക്, പാല്‍, ബ്രഡ്, പഴം, പച്ചക്കറി, മുട്ട, ഇറച്ചി, മീന്‍, കോഴി-കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, ഡിപ്പാര്‍ട്മന്റെല്‍ സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവക്കാണ് പ്രവര്‍ത്തനാനുമതി.

ഈമാസം 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കും. അതാത് ജില്ലകളിലെ പൊലീസ് മേധാവികളാകും പാസ് അനുവദിക്കുക. അതിനായുള്ള അപേക്ഷകള്‍ ജില്ല പൊലീസ് മേധാവി ഓഫിസുകള്‍ക്ക് നല്‍കിയാല്‍ മതിയാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ടാക്സി, ഓട്ടോ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. അവശ്യ സര്‍വിസിന് മാത്രമേ ഇത് ഉപയോഗിക്കാനാകൂയെന്നും ഡി.ജി.പി വ്യക്തമാക്കി.

നിയന്ത്രണം ബാധകമല്ലാത്ത അവശ്യസേവനങ്ങള്‍:
ബാങ്കുകള്‍, എ.ടി.എം, പത്രങ്ങള്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, അവശ്യസാധനങ്ങളുടെ കടത്തും വിതരണവും, അടിയന്തരചരക്കുകള്‍, ഭക്ഷണം, ബിവറേജുകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ടേക്ക് എവേ/ ഹോം ഡെലിവറി, പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവരുടെ ഗോഡൗണുകള്‍, അവയുടെ കൊണ്ടുപോക്ക്, ബസ്‌സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ചരക്കുകളുടെ നീക്കത്തിന്, സ്വകാര്യ സെക്യൂരിറ്റിക്കാര്‍ അടക്കം സെക്യൂരിറ്റി സര്‍വിസുകള്‍ക്ക് ഇളവ്

കുടിവെള്ള ഉല്‍പാദനം, വിതരണം, മാസ്‌ക്, സാനിറ്റൈസര്‍, മരുന്ന്, വ്യക്തിസംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ് മിഷനുകള്‍, ടെക്‌നോളജി ഇന്നൊവേഷന്‍ സോണുകള്‍ തുടങ്ങിയവയിലെ യൂനിറ്റുകളും ഫാബ് ലാബുകളും, അവശ്യസേവന നിയന്ത്രണ നിയമത്തില്‍ പറയുന്ന സേവനങ്ങള്‍, സെബി നിയന്ത്രിക്കുന്ന ഓഹരി വിപണി സ്ഥാപനങ്ങള്‍, മാര്‍ച്ച് പത്തിന് ശേഷം വിദേശത്ത് നിന്ന് എത്തിയവര്‍ അറിയിക്കണം

വിദേശത്തുനിന്ന് വന്നവരും അവര്‍ ബന്ധപ്പെട്ടവരും അടക്കം കര്‍ശന സമ്പര്‍ക്ക വിലക്ക് പാലിക്കണം. ആരോഗ്യവകുപ്പ് പറയുന്നത്ര ദിവസം പാലിക്കണം. ലംഘിച്ചാല്‍ കലക്ടര്‍മാര്‍, ജില്ല പൊലീസ് അധികാരികള്‍ എന്നിവര്‍ക്ക് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം 188, 269, 270, 271 വകുപ്പുകള്‍ പ്രകാരം നടപടി എടുക്കും.

ബസ്‌സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ചരക്കുകളുടെ നീക്കത്തിന്
സ്വകാര്യ സെക്യൂരിറ്റിക്കാര്‍ അടക്കം സെക്യൂരിറ്റി സര്‍വിസുകള്‍ക്ക് ഇളവ്
കുടിവെള്ള ഉല്‍പാദനം, വിതരണം
മാസ്‌ക്, സാനിറ്റൈസര്‍, മരുന്ന്, വ്യക്തിസംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍.
സ്റ്റാര്‍ട്ട് അപ് മിഷനുകള്‍, ടെക്‌നോളജി ഇന്നൊവേഷന്‍ സോണുകള്‍ തുടങ്ങിയവയിലെ യൂനിറ്റുകളും ഫാബ് ലാബുകളും. • അവശ്യസേവന നിയന്ത്രണ നിയമത്തില്‍ പറയുന്ന സേവനങ്ങള്‍
സെബി നിയന്ത്രിക്കുന്ന ഓഹരി വിപണി സ്ഥാപനങ്ങള്‍.

മാര്‍ച്ച് പത്തിന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരും സ്വമേധയാ ജില്ല ഭരണകൂടത്തിനോ പൊലീസിനോ വിവരം നല്‍കണം. വിഴ്ച വരുത്തിയാല്‍ നിയമ നടപടി എടുക്കും. അവര്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ കര്‍ശന നിയമനടപടി കൈക്കൊള്ളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (16 minutes ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (58 minutes ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (1 hour ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (2 hours ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (3 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (4 hours ago)

Malayali Vartha Recommends