സിനിമാ മേഖലയില്‍ താഴെത്തട്ടിലുള്ള 5000 പേര്‍ക്ക് ഫെഫ്കയുടെ ധനസഹായം; ആരോഗ്യ മേഖലയ്ക്ക് 400 വാഹനങ്ങള്‍ വിട്ടുനല്‍കും

കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ഫെഫ് ക ജനറല്‍ കൗണ്‍സില്‍ യോഗ തീരുമാനം.
ലൈറ്റ് ബോയിമാരും, ഹെയര്‍ഡ്രെസര്‍മാരും മുതല്‍ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്കാണ് ഫെഫ് കയുസേ സഹായം ലഭ്യമാക്കുന്നത്. കൂടാതെ കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യമേഖലയുടെ ആവശ്യത്തിനായി 400 വാഹനങ്ങള്‍ വിട്ടു നല്‍കാനും ഫെഫ്ക തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്ന് വിര്‍ച്വല്‍ ലെവലിലാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കൗണ്‍സിലിലെ 57 അംഗങ്ങളും ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജൂണ്‍ പകുതിയോടെ എങ്കിലും സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യം കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദിവസ വേതനക്കാരായ 5000 ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക തീരുമാനിച്ചത്. ചെറിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍മാരടക്കം എല്ലാവര്‍ക്കും കഴിയാവുന്ന വിധത്തില്‍ സഹായം നല്‍കാനും യോഗത്തിൽ തീരുമാനമായി. ചലച്ചിത്ര മേഖലയിലെ 19 യൂണിയനുകളില്‍ നിന്നും ഓരോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സഹായം ആവശ്യമുള്ളവരുടെ പട്ടിക ചോദിച്ചിട്ടുണ്ട്. ഈ പട്ടിക ഫെഫ്ക അന്തിമമായി വിലയിരുത്തിയ ശേഷം ആദ്യ ഗഡു സഹായം ഏപ്രില്‍ 14 ഓടെ നല്‍കാനാണ് തീരുമാനം. ജൂണിനു മുമ്ബ് രണ്ടാമതൊരു ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ട്. സഹായ ധനത്തിന്റെ തോത് അര്‍ഹതപ്പെട്ടവരുടെ പട്ടിക ലഭിച്ച ശേഷം തീരുമാനിക്കും.
ഫെഫ്കയില്‍ സാമ്ബത്തിക ഭദ്രതയുള്ള അംഗങ്ങള്‍,മറ്റു യൂണിയനുകളില്‍ നി്ന്ന് സാമ്ബത്തിക സഹായം നല്‍കാന്‍ തയ്യാറുള്ളവര്‍,നിര്‍മ്മാതാക്കള്‍ ,ചലച്ചിത്ര താരങ്ങള്‍,ചലച്ചിത്ര മേഖലയ്ക്കു പുറത്തുള്ള അഭ്യദയാകാംക്ഷികള്‍ തുടങ്ങി സിനിമയെ സ്നേഹിക്കുന്നവരുടെ സഹകരണത്തോടെയാണ് സാമ്ബത്തിക സഹായം നല്‍കുന്നതിനുള്ള തുക സമാഹരിക്കുക.
നടന്‍ മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപ ഈ ആവശ്യത്തിനായി നേര്രേതെ തന്നെ ഫെഫ്കയ്ക്കു നല്‍കിയിരുന്നു. നടി മഞ്ചുവാര്യര്‍ ഇന്ന് അഞ്ച് ലക്ഷം രൂപ നല്‍കി. പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം അല്ലു അര്‍ജുന്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 400 വാഹനങ്ങള്‍ വിട്ടു നല്‍കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. വാഹനങ്ങളുടെ ലിസ്റ്റിനായി ഡി.ജി.പി ബന്ധപ്പെട്ടതായും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ിന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 12 ലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ ആദ്യ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. രാജാജി ഹോസ്പിറ്റലിൽ വച്ചാണ് കൊവിഡ് 19 പോസിറ്റീവ് രോഗ ബാധിതൻ മരണമടയുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























