Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വീട്ടമ്മയെ തീകൊളുത്തിക്കൊന്നു; മകളെ വിവാഹം കഴിച്ച്‌ നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച്‌ കത്തിച്ചു; തീപടര്‍ന്ന് യുവാവും മരിച്ചു

05 APRIL 2020 11:44 PM IST
മലയാളി വാര്‍ത്ത

വീട്ടമ്മയെ യുവാവ് പൊട്രോളൊഴിച്ച്‌ തീകൊളുത്തിക്കൊന്നു. മകളെ വിവാഹം കഴിച്ച്‌ നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച്‌ കത്തിച്ചത്. പിടിവലിക്കിടെ തീ പടര്‍ന്ന് യുവാവും മരിച്ചു. കാവനാട് മീനത്തുചേരി മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ ഗേറ്റി രാജന്‍ (56), തൃക്കടവൂര്‍ മതിലില്‍ മണി മന്ദിരത്തില്‍ പരേതനായ പത്രോസിന്റെ മകന്‍ ശെല്‍വമണി (37) എന്നിവരണ് മരിച്ചത്. ഇന്നലെ രാവിലെ രണ്ടേകാലോടെയായിരുന്നു സംഭവം.

ഗേറ്റിയുടെ ഇളയമകള്‍ ആശയെ വിവാഹം കഴിപ്പിച്ച്‌ നല്‍കണമെന്ന് ശെല്‍വമണി ആവശ്യപ്പെട്ടിരുന്നു. ആശ ഭര്‍ത്താവുമായും ശെല്‍വമണി ഭാര്യയുമായും പിണങ്ങി കഴിയുകയായിരുന്നു. വിവാഹം നിഷേധിച്ചതിന്റെ വൈരാഗ്യത്തില്‍ രണ്ട് കന്നാസ് നിറയെ പെട്രോളുമായി ശെല്‍വമണി ഗേറ്റിയുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് മുന്നിലെ വാതിലിലും ജനലിലും പെട്രോളൊഴിച്ച്‌ തീകൊളുത്തി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു പിന്‍വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാതില്‍ തുറന്നപാടെ അവിടെ കാത്തുനിന്ന ശെല്‍വമണി ഗേറ്റിയുടെ ശരീരത്തിലേക്ക് പെട്രോളൊഴിക്കുകയായിരുന്നു. പിടിവലിക്കിടെ ശെല്‍വമണിയുടെ ശരീരത്തും പെട്രോള്‍ വീണു. ഗേറ്റിയുടെ ശരീരത്തില്‍ കൊളുത്തിയ തീ ശെല്‍വമണിയുടെ ശരീരത്തിലേക്കും പടക്കുകയായിരുന്നു.

ഉച്ചത്തിലുള്ള പൊട്ടിത്തെറിയും നിലവിളിയും കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ശക്തികുളങ്ങര പൊലീസ് ഗേറ്റിയെയും ചെറുതായി പൊള്ളലേറ്റ മൂത്തമകള്‍ റൂബിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച്‌ റൂബിയില്‍ നിന്ന് മൊഴിയെടുത്തപ്പോഴാണ് ശെല്‍വമണിയും സ്ഥലത്ത് പൊള്ളലേറ്റു കിടക്കുയാണെന്നകാര്യം അറിഞ്ഞത്. ഉടന്‍ ആംബുലന്‍സില്‍ കാവനാട്ടെ വീട്ടിലെത്തി ശെല്‍വണിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗേറ്റിക്കും ശെല്‍വമണിക്കും തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ശെല്‍വമണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗേറ്റി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. നിസാരമായി പരിക്കേറ്റ റൂബി പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.സംഭവം നടക്കുമ്ബോള്‍ ഗേറ്റിക്കും റൂബിക്കും ആശയ്ക്കും പുറമേ റൂബിയുടെ ഭര്‍ത്താവും രണ്ട് മക്കളും ആശയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (20 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (50 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (57 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends