ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു

ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഓഫീസിലെത്തി അദ്ദേഹം സ്ഥാനമേറ്റത്. സിനിമാക്കാരനെ മാത്രമേ ചെയര്‍മാനാക്കാവൂ എന്നു ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ലെന്നും ആരെ ചെയര്‍മാനാക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സ്ഥാനമേറ്റ ശേഷം ഉണ്ണിത്താന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉണ്ണിത്താനെ ചെയര്‍മാനാക്കുന്നതിനെ എതിര്‍ത്ത് സിനിമാക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഭീഷണിക്ക് വിലകല്‍പ്പിക്കുന്നില്ലെന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) ചെയര്‍മാനായി നിയമിതനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രഹണത്തിന് ഞാഞ്ഞൂലുകളും തലപൊക്കും. അതിനെ വിലയ്‌ക്കെടുത്തിട്ടില്ല. ആരുമായി ശത്രുതയില്ലാതെ എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. അതിനായി ശ്രമിക്കും. എന്നിട്ടും ഭീഷണിയുമായി നിന്നാല്‍ തൃണത്തിന്റെ വിലപോലും നല്‍കില്ല. ഭീഷണിയുടെ സ്വരത്തിന് മുന്നില്‍ മുട്ടുമടക്കുകയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha